അഗ്നിവീർ പദ്ധതിയെ പ്രതിരോധിക്കാൻ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ; അഗ്നിവീറുകൾക്ക് ബിജെപി ഭരിക്കുന്ന വിവിധ സംസ്ഥാനങ്ങളിൽ തൊഴിൽ സംവരണം
കാർഗിലിൽ വിജയ് ദിവസ്സിൽ പങ്കെടുത്ത് അഗ്നിവീർ പദ്ധതിയെ പ്രധാന മന്ത്രി പ്രശംസിച്ചിരുന്നു. സേനയ്ക്ക് യുവ മുഖം ഉണ്ടാക്കാൻ പദ്ധതിയ്ക്ക് സാധിച്ചു എന്നായിരുന്നു നിലപാട്. ഇക്കാര്യത്തിൽ പ്രതിപക്ഷ പാർട്ടികൾ രൂക്ഷമായ വിമർശനം പ്രധാനമന്ത്രിയുടെ നിലപാടിനെതിരെ ഉയർത്തുകയും ചെയ്തു. തൊട്ടുപിന്നാലെയാണ് ഒന്നിന് പിറകെ ഒന്നായ് ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങൾ സൈന്യത്തിൽ നിന്നും മടങ്ങി എത്തുന്ന അഗ്നി വീറുകൾക്ക് തൊഴിൽ സവരണം സർക്കാർ സർവ്വീസുകളിൽ പ്രഖ്യാപിച്ചത്. ഒഡിഷ, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളുടേതാണ് നടപടി. നേരത്തെ ഹരിയാന ഇക്കാര്യത്തിൽ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
അഗ്നിവീർ പദ്ധതിയെ പ്രതിരോധിക്കാൻ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ. അഗ്നിവീറുകൾക്ക് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ തൊഴിൽ സംവരണം പ്രഖ്യാപിച്ചു. ഒഡിഷ, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളുടേതാണ് നടപടി.
എൻ.ഡി.എ ഘടക കക്ഷികളിൽ ജെ.ഡി.യു അടക്കമുള്ള പാർട്ടികൾ അഗ്നിവീർ പദ്ധതിയോട് തത്വത്തിൽ എതിർക്കുന്നവരാണ്. പുതിയ നീക്കം വഴി പ്രതിപക്ഷ പാർട്ടികൾ ഭരിയ്ക്കുന്ന സംസ്ഥാനങ്ങളെ കൂടി അഗ്ന്ദി വീറുകൾക്ക് സവരണം ഉറപ്പിയ്ക്കുയാണ് ബിജെപി ലക്ഷ്യം.