Kerala

‘അർജുനായുള്ള ദൗത്യത്തിൽ മറ്റൊരു ജീവൻ അപകടത്തിലാകരുത്’; കാലാവസ്ഥ വെല്ലുവിളിയെന്ന് മനസിലാക്കുന്നുവെന്ന് ജിതിന്‍

Spread the love

ബെംഗളൂരു: അർജുനായുള്ള തെരച്ചിലിൽ ദൗത്യത്തില്‍ കാലാവസ്ഥ വെല്ലുവിളിയെന്ന് മനസിലാക്കുന്നുവെന്ന് അര്‍ജുന്‍റെ സഹോദരിയുടെ ഭര്‍ത്താവ് ജിതിന്‍. സ്ഥലത്ത് കനത്ത മഴയാണെങ്കിലും അടിയൊഴുക്ക് കുറഞ്ഞ് നദിയിൽ തെരച്ചില്‍ നടത്താന്‍ സാധിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. അര്‍ജുനായുള്ള ദൗത്യത്തില്‍ മറ്റൊരു ജീവന്‍ കൂടി അപകടത്തിലാകരുതെന്നും കുടുംബാംഗങ്ങളെ സാഹചര്യം ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും ജിതിന്‍ പ്രതികരിച്ചു.

ഉത്തര കന്നഡയിലെ ഷിരൂരിൽ മണ്ണിടിച്ചിലിനെ തുടർന്ന് ഗംഗാവലി നദിയിലേക്ക് വീണ കോഴിക്കോട് സ്വദേശി അർജുന്റെ ട്രക്ക് കണ്ടെടുക്കാൻ ഇന്നും ശ്രമം തുടരുകയാണ്. കനത്ത മഴയും ഗംഗാവലി പുഴയിലെ ശക്തമായ അടിയൊഴുക്കും ദൗത്യത്തിന് വെല്ലുവിളിയാണ്. കാലാവസ്ഥ അനുകൂലമായാൽ മാത്രമേ സ്കൂബ ഡൈവർമാർക്ക് നദിയിൽ ഇറങ്ങാൻ കഴിയൂ. മഴ തുടരുന്നതിനാൽ നദിയിൽ ശക്തമായ അടിയോഴുക്കുണ്ട്. ഇത് കുറയാൻ കാത്തിരിക്കണമെന്നും മറ്റ് വഴികൾ ഇല്ലെന്നും ജില്ലാ കളക്ടർ വ്യക്തമാക്കിയിരുന്നു. ഡ്രെഡ്ജർ ഉൾപ്പെടെ എത്തിക്കാൻ കാലാവസ്ഥ തടസ്സമാണ്. ഇന്ന് മുതൽ വരുന്ന മൂന്ന് ദിവസം ജില്ലയിൽ ഓറഞ്ച് അലർട്ടാണ് പ്രഖ്യാരിച്ചിരിക്കുന്നത്.