Monday, November 18, 2024
Latest:
National

ലോറി ഉയർന്നാനുള്ള ശ്രമങ്ങൾ നടക്കുന്നു, ഉടൻ അനുജൻ അർജുനെ കണ്ടെത്തി എന്ന വാർത്ത വരട്ടെ’; ഷിരൂരിൽ നേരിട്ടെത്തി സന്തോഷ് പണ്ഡിറ്റ്

Spread the love

ഷിരൂരിൽ മലയാളി ലോറി ഡ്രൈവറായ അർജുനെ കാണാതായ സ്ഥലം സന്ദർശിച്ച് സന്തോഷ് പണ്ഡിറ്റ്. അർജുൻ കാണാതായ ഷിരൂരിൽ എത്തി നാട്ടുകാരോടും പൊലീസുകാരോടും സംസാരിച്ച് വിവരങ്ങൾ ശേഖരിച്ചുവെന്ന് സന്തോഷ് പണ്ഡിറ്റ് ഫേസ്ബുക്ക് വിഡിയോയിൽ പറയുന്നു.

അംഗോളയിലെ രക്ഷാപ്രവർത്തനത്തിന് ജെസിബി അടക്കമുള്ള സന്നാഹങ്ങൾ കുറവാണെന്ന് പറയുന്നത് ശരിയല്ല എന്നും കാർവാർ മുതൽ പലയിടത്തും മണ്ണിടിച്ചിൽ ഉണ്ടായതുകൊണ്ട് എല്ലായിടത്തെയും രക്ഷാപ്രവർത്തനം ഏകോപിക്കുകയാണ് തങ്ങൾ ചെയ്യുന്നതെന്നും ഒരു പൊലീസുകാരൻ അനൗദ്യോഗികമായി തന്നോടു പറഞ്ഞെന്നും സന്തോഷ് പണ്ഡിറ്റ് വെളിപ്പെടുത്തി. ഇന്നലത്തെ അവസ്ഥ വച്ച് നോക്കിയാൽ വളരെ നല്ല പ്രവർത്തനമാണ് നടക്കുന്നത്.

മൂന്നുനാലു ആംബുലൻസ് റെഡി ആക്കി നിർത്തിയിട്ടുണ്ട്. ജെസിബിയും മറ്റ് വാഹനങ്ങളുമുണ്ട്, ഒന്നിനും ഒരു കുറ്റവും പറയാനില്ല. പക്ഷേ കുറച്ചു ദിവസം മുൻപ് ഇങ്ങനെ ആയിരുന്നോ എന്ന് എനിക്കറിയില്ല. കാരണം പല ആളുകളും പല രീതിയിൽ ആണ് പറഞ്ഞത്.പുഴ ഈ സംഭവത്തിന് ശേഷം വലിയ വീതിയുള്ള പുഴയായി മാറിയിട്ടുണ്ട്. അവിടെയുള്ള ആൾക്കാരോടെല്ലാം മാറിത്താമസിക്കാൻ പറഞ്ഞിട്ടുണ്ട്. എന്തായാലും എത്രയും പെട്ടെന്ന് ശുഭകരമായ ഒരു വാർത്ത ലഭിക്കട്ടെ എന്ന് പ്രാർഥിക്കുന്നുവെന്നും സന്തോഷ് പണ്ഡിറ്റ് ഫേസ്ബുക്ക് വിഡിയോയിൽ പറയുന്നു.

”ഞാൻ ഇന്ന് പ്രിയ അനുജൻ അർജുന്റെ ലോറി അപകടത്തിൽ പെട്ട കർണാടകയിലെ അംഗോളയിലെ ഷിരൂർ എന്ന സ്ഥലം സന്ദർശിച്ചു … വലിയ ഒരു ദുരന്തം തന്നെയാണ് ഈ പ്രദേശത്തു സംഭവിച്ചിരിക്കുന്നത്.. ഇവിടെ എത്തിയപ്പോഴാണ് ലോറി ലൊക്കേറ്റ് ചെയ്തു എന്ന വാർത്ത അറിഞ്ഞത്
ഇപ്പോൾ പുഴയിലെ മണ്ണിൽ നിന്നും ലോറി ഉയർത്തുവാനുള്ള ശ്രമങ്ങൾ നടക്കുന്നു എന്നാണ് അറിയുന്നത് . ഉടനെ തന്നെ അനുജൻ അർജുനനേ കണ്ടെത്തി എന്ന വാർത്ത വരും എന്ന് കരുതുന്നു. പ്രാർത്ഥനകളോടെ”- എന്നും സന്തോഷ് പണ്ഡിറ്റ് ഫേസ്ബുക്കിൽ കുറിച്ചു.