National

ഷിരൂർ മണ്ണിടിച്ചിൽ: ശക്തമായ അടിയൊഴുക്ക്: നിലവിൽ പുഴയിൽ ഇറങ്ങാനുള്ള സാഹചര്യമില്ല

Spread the love

ഷിരൂർ മണ്ണിടിച്ചിലിൽ കാണാതായ അർജുനായുള്ള തെരച്ചിൽ പ്രതിസന്ധിയിൽ. ​ഗം​ഗംഗാവാലി പുഴയിൽ ഇറങ്ങാനുള്ള സാഹചര്യമില്ലെന്ന് നേവി. പരിശോധനയ്ക്ക് ശേഷം വിവരം നേവി കൈമാറി. ശക്തമായ അടിയൊഴുക്കും കാഴ്ച്ച പ്രശ്നവും ഡൈവിങ്ങിന് തടസമുണ്ടാക്കുന്നുവെന്ന് മുങ്ങൽ വിദ​ഗ്ധർ.

ചുവന്നൊഴുകുന്ന നദിയാണ് മുങ്ങൽ വിദഗ്ധർ ചൂണ്ടിക്കാട്ടുന്ന പ്രധാന പ്രശ്‌നം. ഇത് ക്യാമറയിൽ പോലും വ്യക്തമായി കാണാൻ കഴിയില്ല. അര മീറ്റർ മുന്നിലുള്ള വസ്തുക്കൾ പോലും എന്തെന്ന് തിരിച്ചറിയാൻ കഴിയുന്നില്ലെന്ന് മുങ്ങൽ‌ വിദ​ഗ്ധർ പറയുന്നു. മുങ്ങൽ വിദഗ്ധർ അകത്തു പോയാൽ മാത്രമേ അർജുൻ ലോറിയിൽ ഉണ്ടെന്ന് സ്ഥിരീകരിക്കാൻ കഴിയൂ.

മൂന്ന് ഡിങ്കി ബോട്ടുകളിൽ ഗംഗാവാലിയിൽ സ്കൂബാ സംഘം അടിയൊഴുക്ക് പരിശോധിച്ചിരുന്നു. 15 നാവികരായിരുന്നു സംഘത്തിലുണ്ടായിരുന്നത്. അടിയോഴുക്ക് കുറഞ്ഞാൽ മാത്രമേ പരിശോധന നടത്താൻ കഴിയൂ. ലോറിയുടെ ക്യാബിനിൽ പരിശോധന ആദ്യം നടത്തും. അർജുനെ പുറത്തേക്ക് എത്തിച്ചതിനു ശേഷം ട്രക്ക് ഉയർത്തും. ഇന്നത്തെ ആദ്യ സിഗ്നൽ ലഭിച്ചു. ഇന്നലെ ലഭിച്ച അതേ പോയിന്റിൽ നിന്നാണ് സിഗ്നൽ ലഭിച്ചത്.