ഷിരൂരിൽ നിർണായക സൂചനയോ? ഒരു സ്ഥലം മാത്രം കേന്ദ്രീകരിച്ച് തെരച്ചിൽ
കർണാടക ഷിരൂരരിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുനായി തെരച്ചിൽ തുടരുന്നു. നിർണായക സൂചനകൾ ലഭിച്ചെന്ന് വിവരം. ഒരു സ്ഥാലം മാത്രം കേന്ദ്രീകരിച്ച് തെരച്ചിൽ നടത്തുകയാണ്. ഗംഗാവാലി നദിയുടെ തീരത്ത് നിന്ന് മണ്ണ് നീക്കിയാണ് പരിശോധന നടക്കുന്നത്. കൃത്യമായ സൂചനകൾ രക്ഷാദൗത്യത്തിന് ലഭിച്ചെന്നാണ് വിവരം.
തെരച്ചിൽ നടക്കുന്ന സ്ഥലത്ത് നിന്ന് ലഭിച്ച ചില സൂചനകളുടെ അടിസ്ഥാനത്തിലാണ് ദൗത്യം പുരോഗമിക്കുകയാണ്. ഇന്ന് രാത്രിയുിലും തെരച്ചിൽ തുടരുമെന്ന് സതീഷ് കൃഷ്ണ സെയിൽ എംഎൽഎ മാധ്യമങ്ങളോട് പറഞ്ഞു. ഇന്ന് തന്നെ ഒരു ശുഭ വാർത്ത തരാൻ കഴിയുമെന്ന് എംഎൽഎ പറഞ്ഞു. രണ്ട് മണിക്കൂറിനുള്ളിൽ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്ന് എംഎൽഎ പറഞ്ഞു.
ഔദ്യോഗികമായി കൂടുതൽ കാര്യങ്ങൾ രക്ഷാദൗത്യ സംഘം വിശദീകരിക്കുമെന്നാണ് എംഎൽഎ വിശദീകരിച്ചത്. ചില ശുഭ സൂചനകൾ ലഭിച്ചിട്ടുണ്ടെന്നും കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താൻ കഴിയില്ലെന്നും സതീഷ് കൃഷ്ണ സെയിൽ എംഎൽഎ പറഞ്ഞു. ബൂം എസ്കവേറ്റർ ഉപയോഗിച്ചാണ് തെരച്ചിൽ പുരോഗമിക്കുന്നത്. രണ്ട് ജെസിബിയും മണ്ണ് നീക്കുന്നുണ്ട്. ഒരു ട്രക്കിന്റെ ആകൃതിയിലാണ് പ്രദേശിത്ത് നിന്ന് മണ്ണ് നീക്കുന്നത്. കനത്തമഴ ദൗത്യത്തിന് വെല്ലുവിളി ഉയർത്തുന്നുണ്ട്.