Gulf

രഹസ്യമായി ഒളിപ്പിച്ചു, പക്ഷ വീട്ടില്‍ റെയ്ഡ് നടത്തി ഉദ്യോഗസ്ഥർ, പിടികൂടിയത് 2,200 കുപ്പി മദ്യം!

Spread the love

മസ്കറ്റ്: ഒമാനില്‍ ഒരു വീട്ടില്‍ നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്തത് 2,200 കുപ്പി മദ്യം. സൗത്ത് അല്‍ ബത്തിന ഗവര്‍ണറേറ്റിലെ വീട്ടില്‍ നിന്നാണ് വന്‍ മദ്യശേഖരം കണ്ടെത്തിയത്.

മസ്കറ്റ് ഗവര്‍ണറേറ്റില്‍ കസ്റ്റംസ് നടത്തിയ പരിശോധനയില്‍ 2,300 കിലോഗ്രാം പുകയില ഉല്‍പ്പന്നങ്ങളും പിടികൂടി. ഒ​മാ​ൻ ക​സ്റ്റം​സി​ന്‍റെ കം​പ്ല​യ​ൻ​സ് ആ​ൻ​ഡ് റി​സ്‌​ക് അ​സ​സ്‌​മെ​ന്‍റ് ഡി​പ്പാ​ർ​ട്ട്‌​മെ​ന്‍റ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ബര്‍ക്കയിലെ ഒരു വീട്ടില്‍ നിന്ന്​ മദ്യം ​ക​ണ്ടെ​ടു​ത്തത്. സാബിലെ ഒരു ഫാം പരിശോധിച്ചതില്‍ നിന്നാണ് പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടിയത്. നി​യ​മ ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.​