Kerala

ബെം​ഗളൂരുവിൽ നിന്നും പുകയില കടത്ത്; നിരോധിക പുകയില വസ്തുക്കളുമായി KSRTC കണ്ടക്ടർ പിടിയിൽ; നടപടിക്ക് ശുപാർശ

Spread the love

നിരോധിക പുകയില വസ്തുക്കളുമായി കണ്ടക്ടർ കോഴിക്കോട് കെഎസ്ആർടിസി വിജലൻസ് വിഭാഗത്തിൻ്റെ പിടിയിൽ. രാമനാട്ടുകര സ്വദേശി ബഷീറാണ് പിടിയിലായത്. ജോലിയുടെ മറവിൽ ബെം​ഗളൂരുവിൽ നിന്നും പുകയില കടത്തുകയായിരുന്നു ഇയാൾ. വിദേശ രാജ്യങ്ങളിൽ ഉപയോഗിക്കുന്ന 80 പാക്കറ്റ് സിഗരറ്റ് ഇയാളിൽ നിന്ന് പിടികൂടി. ഒരു പായ്ക്കറ്റിന് 1500 വില വരും.

പിടികൂടിയ വസ്തുകൾ എക്സൈസിന് കൈമാറി. കോഴിക്കോട് – ബാംഗ്ലൂർ കെഎസ്ആർടിസി ഡിലക്സ് ബസിലെ കണ്ടക്ടറാണ് ബഷീർ. കണ്ടക്ടർക്കെതിരെ നടപടിക്ക് ശുപാർശ ചെയ്തു. ബഷീറിൽ നിന്നും വിവരങ്ങൾ തേടിയ ശേഷം വിജിലൻസ് വിഭാഗം വകുപ്പുതല നടപടിക്ക് റിപ്പോർട്ട് സമർപ്പിച്ചു.