Kerala

ബജറ്റിൽ കേരളത്തോടുള്ള അവഗണന, നിഷേധിച്ച് കേന്ദ്രമന്തി സുരേഷ് ഗോപി

Spread the love

ബജറ്റിൽ കേരളത്തിനോടുള്ള അവഗണന നിഷേധിച്ച് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. കേരളത്തിൽ യുവാക്കളും സ്ത്രീകളും ഫിഷറീസിൽ ഇല്ലേ. പിന്നെ എങ്ങനെ അവഗണനയാകും. എയിംസ് വരും, വന്നിരിക്കും.

അതിന് കേരളം കൃത്യമായി സ്ഥലം തരട്ടെ. സ്ഥലം എത്ര ഏറ്റെടുത്തിട്ടുണ്ടെന്നും സുരേഷ് ഗോപിയുടെ ചോദ്യം. കോഴിക്കോട് കിനാലൂർ എന്ന് പറഞ്ഞപ്പോൾ പേര് പറയുന്നതാണോ പ്രധാനമെന്ന് മറുചോദ്യം’. 150 ഏക്കറോളം സ്ഥലം ഏറ്റെടുത്തിട്ടുണ്ട് എന്ന ചോദ്യത്തിൽ അത്രയാണോ വേണ്ടതെന്നും സുരേഷ് ഗോപി പറഞ്ഞു.

അതേസമയം കേന്ദ്ര ബജറ്റിൽ കേരളത്തിന് വീണ്ടും നിരാശയായിരുന്നു. കേരളത്തിന്റെ ആവശ്യങ്ങളിൽ പ്രഖ്യാപനങ്ങളൊന്നമുണ്ടായില്ല. കേരളത്തിനായി പ്രത്യേക പദ്ധതികളൊന്നും തന്നെ ബജറ്റിൽ പ്രഖ്യാപിച്ചിട്ടില്ല. സംസ്ഥാനം 24,000 കോടി രൂപയുടെ പാക്കേജ് ആവശ്യപ്പെട്ടിരുന്നു. കേരളത്തിന് പുതിയ ടൂറിസം പദ്ധതികൾ പ്രഖ്യാപിച്ചിട്ടില്ല.

പ്രളയ ദുരിതം നേരിടാനുള്ള സഹായ പ്രഖ്യാപനങ്ങളിലും കേരളത്തിനെ ഉൾപ്പെടുത്തിയിട്ടില്ല. ബിഹാ‍‍ർ, അസം, ഹിമാചൽ, സിക്കിം തുടങ്ങിയ സംസ്ഥാനങ്ങളെയാണ് പദ്ധതിക്കായി പരിഗണിച്ചത്. വ്യവസായിക ഇടനാഴികളുടെ പ്രഖ്യാപനത്തിലും സംസ്ഥാനത്തെ ഉൾപ്പെടുത്തിയിട്ടില്ല. വിഴിഞ്ഞം പദ്ധതിക്കും പാക്കേജ് പ്രഖ്യാപിച്ചില്ല. അതേസമയം ചെന്നൈ – വിശാഖപട്ടണം – ബംഗളൂരു – ഹൈദരാബാദ് പ്രത്യാക വ്യാവസായിക ഇടനാഴി പ്രഖ്യാപിച്ചിട്ടുണ്ട്.

പകർച്ചവ്യാധി പരിശോധന സംവിധാനങ്ങളുടെ ആധുനിക സ്ഥാപനങ്ങൾ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. ജലജന്യരോഗങ്ങളുടെ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വിവിധ ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ടുകൾ രോഗനിർണയ കേന്ദ്രങ്ങൾ സംസ്ഥാനം ആവശ്യപ്പെട്ടിരുന്നു. ഇതൊന്നും അനുവദിച്ചിട്ടില്ല എന്നത് സംസ്ഥാനത്തിന്റെ ആരോഗ്യ മേഖലയിൽ തിരിച്ചടി നേരിടുന്നതാണ്.