National

മുംബൈയിൽ നാവികസേനാ കപ്പലിലെ തീപിടുത്തം, സേനാംഗത്തെ കാണാനില്ല; അന്വേഷണത്തിന് ഉത്തരവിട്ട് നാവികസേന

Spread the love

മുംബൈ: ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പൽ ഐഎൻഎസ് ബ്രഹ്മപുത്രയിൽ തീപിടിത്തത്തിൽ ഒരു സേനാംഗത്തെ കാണാതായെന്ന് വിവരം.. ഇന്നലെ വൈകിട്ടോടെയാണ് തീപിടിത്തം ഉണ്ടായത്. തീ ഇന്ന് രാവിലെയോടെ നിയന്ത്രണ വിധേയമാക്കി. കപ്പൽ ഒരു വശത്തേക്ക് ചരിഞ്ഞുവെന്നും നാവികസേന അറിയിച്ചു. സംഭവത്തിൽ നാവികസേന ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിട്ടു. തീയണച്ച ശേഷം ഇന്ന് ഉച്ചയോടെയാണ് കപ്പൽ ഒരു വശത്തേക്ക് ചരിഞ്ഞത്. പരമാവധി ശ്രമിച്ചിട്ടും നാവികസേനയ്ക്ക് കപ്പലിനെ പൂര്‍വ സ്ഥിതിയിലാക്കാൻ സാധിച്ചിട്ടില്ല. കപ്പലിലുണ്ടായിരുന്ന എല്ലാവരെയും രക്ഷിച്ചെങ്കിലും കാണാതായ ജൂനിയര്‍ സെയിലര്‍ക്കായി തെരച്ചിൽ പുരോഗമിക്കുകയാണെന്നും നാവികസേന വ്യക്തമാക്കി.