അവകാശവാദങ്ങളൊക്കെ തുറന്ന കത്തിലാക്കിയത് നന്നായി’, മന്ത്രി എം.ബി രാജേഷിന് മറുപടിയുമായി വി ഡി സതീശൻ
മാലിന്യ പ്രശ്നവുമായി ബന്ധപ്പെട്ട് തദ്ദേശ മന്ത്രി എം ബി രാജേഷ് എഴുതിയ കത്തിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സംസ്ഥാനത്ത് മാലിന്യ നീക്കവും സംസ്‌ക്കരണവും കുറ്റമറ്റതാണെന്നും അതുമായി ബന്ധപ്പെട്ട് ഒരു പ്രശ്‌നങ്ങളും ഇല്ലെന്നുമാണ് അങ്ങ് സ്ഥാപിക്കാന്‍ ശ്രമിച്ചത്. അവകാശവാദങ്ങളൊക്കെ തുറന്ന കത്തിലാക്കിയത് നന്നായി.
അത് വായിച്ചവരാരും, അങ്ങയുടെ പാര്‍ട്ടി പ്രവര്‍ത്തകര്‍ പോലും അതൊക്കെ സമ്മതിച്ചു തരുമെന്ന് തോന്നുന്നില്ലെന്ന് സതീശൻ കത്തില്‍ പറഞ്ഞു. ആരോഗ്യരംഗത്ത് മുന്‍പന്തിയിലാണെന്ന് അവകാശപ്പെടുന്ന ഒരു സംസ്ഥാനത്ത് ഒരിക്കലും വന്നു കൂടാത്ത കോളറ അടക്കമുള്ള രോഗങ്ങളാണ് പടര്‍ന്നു പിടിക്കുന്നത്. ഇതിന് കാരണം മഴക്കാല പൂര്‍വശുചീകരണവും മാലിന്യസംസ്‌കരണവും പാളിയതല്ലെങ്കില്‍ പിന്നെ എന്താണെന്നും സതീശൻ കത്തില്‍ ചോദിച്ചു.