Kerala

മണ്ണിടിച്ചിലിൽ കാണാതായ അർജുനെ രക്ഷിക്കാൻ നേവി സംഘം എത്തും’: എം കെ രാഘവൻ എം പി

Spread the love

കർണാടകയിൽ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ഡ്രൈവർ അർജുനെ രക്ഷിക്കാൻ നാവികസേന എത്തുമെന്ന് എം കെ രാഘവൻ എം പി. രക്ഷാപ്രവർത്തനത്തിന് നേവി സംഘം എത്തുമെന്ന് കർണാടക അറിയിച്ചെന്ന് എം കെ രാഘവൻ എം പി പറഞ്ഞു. ഏകോപനത്തിന് കോഴിക്കോട് കളക്ടറെ ചുമതലപ്പെടുത്തിയെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു.

നാവികസേനയുടെ ഹെലികോപ്റ്ററുകൾ കൊണ്ടുവരാനാണ് ശ്രമിക്കുന്നത്. ഡൈവർമാർ ഹെലികോപ്റ്ററുകൾ വഴി പുഴയിലേക്കിറങ്ങി പരിശോധിക്കാൻ ആലോചിക്കുന്നുണ്ട്. കാർവാർ നാവികസേന ബേസ് കളക്ടറുടെ അഭ്യർത്ഥന പ്രകാരം ഗോവ നേവൽ ബേസിൽ അനുമതി തേടി.

ഹെലികോപ്റ്ററുകളെ അടക്കം നിയോഗിക്കാൻ ഗോവ നാവികസേനാസ്ഥാനത്ത് നിന്ന് അനുമതി കാക്കുകയാണ്. അതേസമയം രക്ഷാ പ്രവർത്തനം മന്ദഗതിയിലാണ് മുൻഗണന കൊടുക്കുന്നത് റോഡ് നന്നാക്കാൻ. മണ്ണിനടിയിൽ കുടുങ്ങിയത് 15ഓളം പേരാണ്. അർജുൻ കുടുങ്ങിയത് റോഡിന്റെ ഇടത് വശത്ത് മണ്ണ് നീക്കുന്നത് റോഡിന്റെ വലതുഭാഗതെന്നും ഭാര്യ പറഞ്ഞു.

കർണാടകയിൽ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ഡ്രൈവർ അർജുനെ രക്ഷിക്കാൻ കേരള സര്‍ക്കാരും പ്രതിപക്ഷവും ഇടപെടൽ ശക്തമാക്കി. മന്ത്രി കെ ബി ഗണേഷ് കുമാറും കെ സി വേണുഗോപാലും അടക്കമുള്ളവർ ഇടപെട്ടതോടെ രക്ഷാപ്രവർത്തനം വേഗത്തിൽ ആക്കാൻ കർണാടക മുഖ്യമന്ത്രിയുടെ ഓഫീസ് നിർദേശം നൽകി.