National

ഛണ്ഡീഗഡ്-ദിബ്രുഗഡ് എക്‌സ്പ്രസ് പാളം തെറ്റിയ സംഭവം: റൂട്ടിലൂടെ ഗതാഗതം ഉടന്‍ പുനസ്ഥാപിക്കുമെന്ന് റെയില്‍വേ

Spread the love

ഉത്തര്‍പ്രദേശിലെ ഗോണ്ടയില്‍ കഴിഞ്ഞ ദിവസം ഛണ്ഡീഗഡ്-ദിബ്രുഗഡ് എക്‌സ്പ്രസ് പാളം തെറ്റിയ പ്രദേശത്തെ റെയില്‍വേ ട്രാക്കുകള്‍ പുനസ്ഥാപിച്ചതായി റെയില്‍വേ. ഈ റൂട്ടിലൂടെയുള്ള ഗതാഗതം ഉടന്‍ പുനസ്ഥാപിക്കുമെന്നും റെയില്‍വേ അറിയിച്ചു.അപകടത്തില്‍ നാല് പേര്‍ മരിച്ചതായും 31 പേര്‍ക്ക് പരിക്കേറ്റതായും റെയില്‍വേ അറിയിച്ചു. പരുക്കേറ്റവരില്‍ ആറ് പേരുടെ നില ഗുരുതരമാണ്.

അതേസമയം ഗോണ്ട ട്രെയിന്‍ അപകടത്തില്‍ അട്ടിമറി ഉണ്ടായെന്ന റിപ്പോര്‍ട്ടുകള്‍ ഉത്തര്‍പ്രദേശ് പോലീസ് തള്ളി.പൊട്ടിത്തെറി ഉണ്ടായിട്ടില്ലെന്ന് ഡി ജി പി പ്രശാന്ത് കുമാര്‍ അറിയിച്ചു.റെയില്‍വേ ട്രാക്കിലും പരിസരത്തും പരിശോധന നടത്തിയ ശേഷമാണ് പോലീസിന്റെ വിശദീകരണം.ലോക്കോ പൈലറ്റ് ത്രിഭുവന്‍ ആണ് അപകടത്തിനു മുന്‍പ് പൊട്ടിത്തെറി ഉണ്ടായി എന്ന് മൊഴി നല്‍കിയത്. അപകടത്തിന്റെ കാരണം കണ്ടെത്താനായി പോലീസും ഉന്നത റെയില്‍വേ ഉദ്യോഗസ്ഥരും സംഭവസ്ഥലത്ത് പരിശോധന നടത്തി.