National

കർണാടക അങ്കോലയിലെ മണ്ണിടിച്ചിൽ; അർജുനായുള്ള രക്ഷാപ്രവർത്തനം ഊർജിതമാക്കി; ലോറി പുഴയിൽ വീണിട്ടില്ല

Spread the love

കർണാടക അങ്കോലയിലെ മണ്ണിടിച്ചിലിൽ കാണാതായവരിൽ മലയാളിയെ കാണാതായ സംഭവത്തിൽ രക്ഷാപ്രവർത്തനം ഊർജിതമാക്കി. ലോറി അകപ്പെട്ട സ്ഥലം കണ്ടെത്തിയെന്ന് ​ഗതാ​ഗത മന്ത്രി കെബി ​ഗണേഷ് കുമാർ പറഞ്ഞു. ലോറി പുഴയിലേക്ക് വിണിട്ടില്ലെന്ന് സ്ഥിരീകരിച്ചു. മെറ്റൽ ഡിറ്റക്ടർ ഉൾപ്പെടെ ഉപയോഗിച്ചാണ് പരിശോധന തുടരുകയാണ്.

നേവിയും എൻഡിആർഎഫും സംയുക്തമായാണ് രക്ഷാപ്രവർത്തനമെന്നും കളക്ടർ ലക്ഷ്മി പ്രിയ പ്രതികരിച്ചു. രക്ഷാപ്രവർത്തനം ഊർജിതമാക്കിയെന്ന് ഉത്തര കന്നഡ ജില്ലാ കളക്ടർ അറിയിച്ചു. സാങ്കേതിക വിദഗ്ധർ സ്ഥലത്ത് എത്തിയിട്ടുണ്ട്. നാവിക സേനയുടെ എട്ട് അംഗ സംഘവും തെരച്ചിലിനായി എത്തിയിട്ടുണ്ട്.

ലോറി നിലവിലുള്ള സ്ഥലത്ത് കുഴിയെടുത്ത് പരിശോധന ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചതായി മന്ത്രി കെ ബി ​ഗണേഷ്കുമാർ പറഞ്ഞു. മെറ്റൽ‌ ഡിക്ടടർ എത്തിച്ചിട്ടുണ്ട്. നേവി സംഘം പുഴയിൽ തെരച്ചിൽ നടത്തിയിരുന്നു. തുടർച്ചയായ മഴയും മണ്ണിടിച്ചിലും രക്ഷാപ്രവർത്തനത്തിന് വെല്ലുവിളി ഉയർത്തുന്നുണ്ട്. കോഴിക്കോട് സ്വദേശിയാണ് കാണാതായ അർജുൻ. അർജുന്റെ ചില ബന്ധുക്കൾ കർണാടകയിലുണ്ട്. നിരവധി വാഹനങ്ങൾ കടന്നുപോകുകയും വിശ്രമിക്കുന്നതിനായി ലോറികൾ ഉൾപ്പെടെ നിർത്തിയിടുകയും ചെയ്യുന്ന പാതയിലാണ് അപകടമുണ്ടായിരിക്കുന്നത്.