ഒമാനിൽ എണ്ണക്കപ്പല്‍ മറിഞ്ഞുണ്ടായ അപകടം; തെരച്ചിലിന് നാവികസേനയും
മസ്കറ്റ്: ഒമാനിലെ അൽവുസ്ത ഗവർണറേറ്റിലെ ദുകം തീരത്ത് എണ്ണക്കപ്പൽ മറിഞ്ഞുണ്ടായ അപകടത്തില്‍ തെരച്ചിലിന് നാവിക സേനയും. ഐഎൻഎസ് തേജിനെയും വ്യോമ നീരീക്ഷണത്തിന് പി- 8Iയെയും നിയോഗിച്ചു. 13 ഇന്ത്യക്കാരും മൂന്ന് ശ്രീലങ്കൻ പൗരന്മാരുമടക്കം 16 പേരാണ് കപ്പലിൽ ഉണ്ടായിരുന്നത്.
ദുകം വിലായത്തിലെ റാസ് മദ്രാക്കയിൽ നിന്ന് 25 നോട്ടിക്കൽ മൈൽ തെക്കുകിഴക്കായാണ് അപകടം ഉണ്ടായതെന്ന് മാരിടൈം സെക്യൂരിറ്റി സെൻറർ അറിയിച്ചു. യെമൻ തുറമുഖമായ ഏദനിലേക്ക് പോകുകയായിരുന്ന കപ്പലാണ് മറിഞ്ഞത്. 2007 ൽ നിർമ്മിച്ച കപ്പലിന് 117 മീറ്റർ നീളമുണ്ട്. ഒമാന്റെ തെക്കുപടിഞ്ഞാറൻ തീരത്തായാണ് ദുകം തുറമുഖം സ്ഥിതി ചെയ്യുന്നത്.