Kerala

‘മാലിന്യ നിർമാർജനത്തിൽ ഒന്നും നടക്കുന്നില്ലെന്ന വാദം തെറ്റ്, സർക്കാർ കാര്യമായി ഇടപെടുന്നുണ്ട്’: എംബി രാജേഷ്

Spread the love

തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടെ ജോയി മരിച്ചത് ദാരുണ സംഭവമാണെന്ന് മന്ത്രി എംബി രാജേഷ്. എന്നാൽ ഇത്തരം സംഭവം ഉണ്ടാകുമ്പോൾ വിമർശനവുമായി ചിലർ വരും. പിന്നെ ചർച്ചയാകുമെന്നും മന്ത്രി പറഞ്ഞു. വിമർശനങ്ങൾ നല്ലത് തന്നെയാണ്. പുതിയ മാറ്റങ്ങൾ കൊണ്ടുവരും. എന്നാൽ ഈ വിമർശിക്കുന്നവർ തന്നെ പലപ്പോഴും ചില കാര്യങ്ങൾക്ക് തടസം നിൽക്കുമെന്നും എംബി രാജേഷ് പറഞ്ഞു.

കേരളത്തിലെ മാലിന്യ നിർമാർജനത്തിൽ ഒന്നും നടക്കുന്നില്ല എന്ന വാദം തെറ്റാണ്. സംസ്ഥാന സർക്കാർ കാര്യമായി ഇടപെടുന്നുണ്ട്. ബ്രഹ്മപുരത്തടക്കം ഈ മാറ്റം പ്രകടമാണെന്ന് പറ‍ഞ്ഞ മന്ത്രി മാലിന്യ സംസ്കരണത്തിൽ റെയിൽവേ അനാസ്ഥയുണ്ടെന്ന് ആവർത്തിച്ചു. വന്ദേ ഭാരതിൽ അടക്കം യാത്രക്കാർക്ക് പ്ലാസ്റ്റികിൽ പൊതിഞ്ഞ പൂക്കൾ നൽകുന്നു. റെയിൽവേ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തും. ഹൈക്കോടതി ഇടപെടൽ നിർണ്ണായകമാണെന്നും മന്ത്രി എംബി രാജേഷ് പറഞ്ഞു.