Kerala

ഭാരതീയ ന്യായ സംഹിതയെ കുറിച്ചുള്ള ചോദ്യത്തിന് ഉത്തരമറിയില്ല; വനിതാ എസ്‌ഐയെക്കൊണ്ട് ഇമ്പോസിഷന്‍ എഴുതിച്ച് എസ്പി

Spread the love

പത്തനംതിട്ടയില്‍ വനിത എസ്‌ഐക്ക് എസ്പിയുടെ വക ഇമ്പോസിഷന്‍.ഡെയിലി കേസ് റിപ്പോര്‍ട്ടിങ്ങിനിടെ ഭാരതീയ ന്യായ സംഹിതയെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയാത്തതാണ് ഇമ്പോസിഷന്‍ എഴുതിക്കാന്‍ കാരണം. സ്വന്തം കൈപ്പടയില്‍ ഇമ്പോസിഷന്‍ എഴുതിയശേഷം വനിതാ എസ് ഐ പിന്നീട് എസ് പിക്ക് പേപ്പര്‍ മെയില്‍ ചെയ്തു നല്‍കി.

ഡെയിലി കേസ് റിപ്പോര്‍ട്ടിംഗ് എന്ന പൊലീസിന്റെ റിപ്പോര്‍ട്ടിങിടെയാണ് രസകരമായ സംഭവം നടന്നത്. പരിഷ്‌കരിച്ച ക്രിമിനല്‍ നിയമമായ ഭാരതീയ ന്യായ സംഹിതയെ കുറിച്ച് പത്തനംതിട്ട എസ്പി ചോദ്യം ചോദിക്കുകയായിരുന്നു. ചോദ്യത്തിന് മറുപടി പറയാന്‍ വനിതാ എസ്‌ഐയുടെ പേരുപറഞ്ഞുകൊണ്ട് എസ്പി പറഞ്ഞു. എന്നാല്‍ ഉത്തരം പറയാന്‍ എസ്‌ഐയ്ക്ക് സാധിച്ചില്ല. ഇതോടെയാണ് എസ്പി അധ്യാപകനായത്.സംശയം വയര്‍ലെസ് സെറ്റിലൂടെ തന്നെ മറുപടിയായി നല്‍കിയ എസ്പി ഉത്തരം രണ്ടുതവണ വെള്ളപേപ്പറില്‍ സ്വന്തം കൈപ്പടയില്‍ എഴുതി തനിക്ക് മെയില്‍ ചെയ്യാന്‍ വനിതാ എസ്‌ഐയോട് ആവശ്യപ്പെടുകയായിരുന്നു.

എന്തായാലും മേലുദ്യോഗസ്ഥന്‍ പറഞ്ഞത് ശിരസാവഹിച്ച വനിതാ എസ്‌ഐ ഒരു മണിക്കൂറിനുള്ളില്‍ തന്നെ ഇമ്പോസിഷന്‍ എഴുതി എസ് പിക്ക് കൈമാറിയെന്ന് ആണ് വിവരം.വയര്‍ലെസ് സെറ്റിലൂടെ ഉള്ള സംഭാഷണം ആയതിനാല്‍ ജില്ലയിലെ മുഴുവന്‍ പോലീസുകാരും വനിത എസ്‌ഐയ്ക്ക് ഇമ്പോസിഷന്‍ നല്‍കിയ വിവരം അറിയിക്കുകയും ചെയ്തു.