Monday, April 7, 2025
Latest:
Kerala

‘ആവേശം’മോഡൽ പിറന്നാൾ ആഘോഷം വീണ്ടും; വാരാപ്പുഴയിൽ 8 ഗുണ്ടകൾ പിടിയിൽ

Spread the love

ആവേശം’ സിനിമ മോഡൽ പിറന്നാൾ ആഘോഷം വീണ്ടും. വാരാപ്പുഴയിൽ ഗുണ്ടാ നേതാവിന്റെ പിറന്നാളിനെത്തിയ 8 ഗുണ്ടകൾ പിടിയിൽ. പിടിയിലായത് വധശ്രമകേസിൽ ഉൾപ്പെടെ പ്രതികളായവർ. പ്രതികളെ പിടികൂടിയത് റൂറൽ എസ്‌പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം

അതേസമയം കഴിഞ്ഞ ദിവസം തൃശൂരിലും സമാനമായ സംഭവം നടന്നിരുന്നു. തെക്കേ ഗോപുരനടയില്‍ ഗുണ്ടാനേതാവിന്റെ ജന്മദിനം ആഘോഷിക്കാനെത്തിയ 32 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പിറന്നാൾ ആഘോഷ പരിപാടിയില്‍ പങ്കെടുക്കാന്‍ പ്രായപൂര്‍ത്തിയാവാത്ത 16 കുട്ടികളുമുണ്ടായിരുന്നു. അവരെ താക്കീത് ചെയ്ത് പൊലീസ് ബന്ധുക്കള്‍ക്കൊപ്പം വിട്ടു.