World

ട്രംപ് ആശുപത്രി വിട്ടു; ന്യൂജഴ്‌സിയിലെ വസതിയിലേക്ക് മടങ്ങി

Spread the love

തെരഞ്ഞെടുപ്പ് റാലിയ്ക്കിടെ വധശ്രമത്തിനിരയായ മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആശുപത്രി വിട്ടു. ന്യൂജഴ്‌സിയിലെ വസതിയിലേക്ക് മടങ്ങി. തെരഞ്ഞെടുപ്പ് റാലിയിൽ വച്ച് വെടിയേൽക്കുകയായിരുന്നു. തോമസ് മാത്യു ക്രൂക്‌സ് എന്ന 20കാരനാണ് ട്രംപിന് നേരെ വെടിയുതിർത്തത്. പെൻസിൽവാനിയയിലെ ബട്ലറിൽ നടന്ന റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് വെടിവെപ്പുണ്ടായത്.

അക്രമിയെ സുരക്ഷാ സേന വധിച്ചു. ആക്രമണത്തിൽ ട്രംപിന്റെ ചെവിയ്ക്ക് പരുക്കേറ്റിട്ടുണ്ട്. ട്രംപിന്റെ വലത്തേ ചെവിയിലും മുഖത്തും ചോരയൊഴുകുന്നതായുള്ള ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. സംഭവത്തിൽ രഹസ്യാന്വേഷണ വിഭാഗവും ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനും മറ്റ് ഏജൻസികളും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.ട്രംപിന് നേരെ നടന്ന ആക്രമണത്തെ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ അപലപിച്ചിരുന്നു.

ട്രംപ് പിന്തുണക്കാരെ അഭിസംബോധന ചെയ്യുന്ന വേദിയിൽ നിന്ന് 130 മീറ്ററിലധികം അകലെയുള്ള നിർമ്മാണ പ്ലാൻ്റിൻ്റെ മേൽക്കൂരയിൽ നിന്ന് ക്രൂക്ക്സ് ഒന്നിലധികം തവണ വെടിയുതിർത്തതായാണ് റിപ്പോർട്ട്