യു.എസ് പ്രസിഡന്‍റ് സ്ഥാനാര്‍ത്ഥിയാകാന്‍ ഏറ്റവും യോഗ്യൻ, തെരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറില്ല; ജോ ബൈഡൻ
പ്രസിഡന്റ് സ്ഥാനാർത്ഥിയാകാൻ ഏറ്റവും യോഗ്യൻ താനെന്നും ജോ ബൈഡൻ പ്രതികരിച്ചു. ട്രംപിനെ ഒരിക്കൽ തോൽപ്പിച്ചു, വീണ്ടും പരാജയപ്പെടുത്തുമെന്നും ബൈഡൻ പറഞ്ഞു. നാറ്റോ സമ്മേളനത്തിനിടെയുള്ള വാർത്താസമ്മേളനത്തിലാണ് നിലപാട് വ്യക്തമാക്കിയത്.
അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറില്ലെന്ന് ജോ ബൈഡന്‍. പിന്മാറാൻ ആലോചിക്കുന്നില്ലെന്നും തെരെഞ്ഞെടുപ്പിൽ മുന്നോട്ട് തന്നെയാണെന്നും അദ്ദേഹം വ്യക്തമാക്കി.
വോട്ടര്‍മാരുടെ പിന്തുണയുണ്ട്, വീര്യവുമുണ്ട്. തുടങ്ങിവച്ച സംരംഭങ്ങള്‍ പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യമെന്നും ജയിക്കുമെന്നുറപ്പുണ്ടെന്നും ബൈഡന്‍ പറയുന്നു.
എന്നാല്‍ വാര്‍ത്താസമ്മേളനത്തിനിടെ ബൈഡന് നാക്കുപിഴച്ചു. വൈസ് പ്രസിഡന്റ് കമല ഹാരിസിനു പകരം പറഞ്ഞത് ഡോണള്‍ഡ് ട്രംപിന്റെ പേരാണ്. യുക്രൈൻ പ്രസിഡന്റ് സെലന്‍സ്കിക്കു പകരം റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുട്ടിന്റെ പേര് പറയുകയും ചെയ്തു. അതേസമയം ബൈഡന്‍ പിന്മാറണമെന്ന് ഡെമോക്രാറ്റിക് പക്ഷത്തുനിന്ന് തന്നെ ആവശ്യമുയര്‍ന്നിരുന്നു.