Kerala

ഹാഥ്റസ് ദുരന്തം; സംഘാടകർക്ക് പിഴവ് ഉണ്ടായി; തിരക്കും ഉണ്ടായതാണ് അപകടകാരണമെന്ന് അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട്

Spread the love

ഹാഥ്റസ് ദുരന്തത്തിൽ റിപ്പോർട്ട് സമർപ്പിച്ച് പ്രത്യേക അന്വേഷണസംഘം. 300 പേജ് ഉള്ള റിപ്പോർട്ടാണ് സമർപ്പിച്ചത്. തിരക്കും ഉണ്ടായതാണ് അപകടകാരണമെന്നും റിപ്പോർട്ട്. ഉത്തർപ്രദേശ് സർക്കാറിനാണ് റിപ്പോർട്ട് സമർപ്പിച്ചത്. പരിപാടിക്കായി രണ്ട് ലക്ഷത്തിലധികം ആളുകൾ എത്തിയിരുന്നു. എന്നാൽ 80,000 പേർക്ക് മാത്രമായിരുന്നു അനുമതി ഉണ്ടായിരുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു.

119 പേരുടെ മൊഴി റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുണ്ട്. മതിയായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നില്ലെന്നും ഇതിൽ സംഘാടകർക്ക് ഉത്തരവാദിത്തം ഉണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ജില്ലാ മജിസ്ട്രേറ്റ് കളക്ടർ എസ് പി ഉൾപ്പെടെയുള്ളവരുടെ മൊഴി അടങ്ങിയതാണ് റിപ്പോർട്ട്. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങളുടെ മൊഴിയും റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

സംഘാടകർക്ക് പിഴവ് ഉണ്ടായി എന്നും പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. 121 പേരാണ് ദുരന്തത്തിൽ മരിച്ചത്. സംഭവത്തിൽ സംഘാടകർക്കെതിരെയും കേസെടുത്തിരുന്നു. ആൾദൈവം ഭോലെ ബാബയുടെ സത്സംഗ പരിപാടിയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് നൂറിലേറെ പേർ കൊല്ലപ്പെടുന്ന സാഹചര്യമുണ്ടായത്. ജൂലൈ 2 നാണ് പരിപാടി നടന്നത്. ഉച്ചയ്ക്ക് 12.30 യോടെ ഭോലെ ബാബ വേദിയിലെത്തി. ഒരു മണിക്കൂറോളം സത്‌സംഗം നീണ്ടു. ഉച്ചയ്ക്ക് 1.40 ഓടെ അദ്ദേഹം മടങ്ങി. ഈ സമയത്താണ് ദുരന്തം സംഭവിച്ചത്.