Kerala

എസ്എഫ്ഐയെ ചോദ്യംചെയ്ത കാസർഗോഡ് ഗവ. കോളജ് മുൻ പ്രിൻസിപ്പലിന് ഒടുവിൽ പെൻഷൻ അനുവദിച്ചു

Spread the love

കാസർഗോഡ് ഗവണ്മെന്റ് കോളജ് മുൻ പ്രിൻസിപ്പൽ എം രമയ്ക്ക് പെൻഷൻ അനുവദിച്ചുകൊണ്ടുള്ള സർക്കാർ ഉത്തരവ് പുറത്തിറങ്ങി. വിരമിച്ച് മൂന്ന് മാസത്തിനു ശേഷമാണ് സർക്കാർ പെൻഷൻ നൽകിയത്. കാസർഗോഡ് ഗവണ്മെന്റ് കോളജിൽ പ്രിൻസിപ്പൽ ആയിരിക്കെ എം രമ എസ് എഫ് ഐ യ്ക്കെതിരെ നടത്തിയ പരാമർശങ്ങൾ വിവാദമായിരുന്നു.

രമയ്ക്കെതിരെ സർക്കാർ സ്വീകരിച്ച അച്ചടക്ക നടപടി ഹൈക്കോടതി റദ്ദാക്കിയിട്ടും, പെൻഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ സർക്കാർ തടഞ്ഞു വയ്ക്കുന്നതായി രമ ആരോപിച്ചിരുന്നു. വിഷയത്തിൽ കോടതി ഇടപെട്ടതോടെയാണ് നടപടികൾ വേഗത്തിലായത്.

സ്ഥലംമാറ്റിയതും പെന്‍ഷന്‍ തടഞ്ഞതുമടക്കമുള്ള നടപടികള്‍ റദ്ദാക്കി ഏപ്രില്‍ ആദ്യവാരമാണ് ഹൈക്കോടതി ഉത്തരവിട്ടത്. കോടതി ഉത്തരവിന്റെ കോപ്പി സഹിതം വീണ്ടും അപേക്ഷിച്ച് മൂന്ന് മാസം പിന്നിട്ടിട്ടും രമയ്‌ക്ക് പെന്‍ഷന്‍ കിട്ടിയിട്ടിയിരുന്നില്ല. അവസാനം ജോലി ചെയ്ത മഞ്ചേശ്വരം ഗവ. കോളജിലേക്കും ഡയറക്ടര്‍ക്കും എല്ലാ ആഴ്ചയും രമ കത്ത് അയച്ചുകൊണ്ടേയിരിന്നു. തുടർന്നാണ് ഇപ്പോൾ എം രമയ്ക്ക് പെൻഷൻ അനുവദിച്ചുകൊണ്ടുള്ള സർക്കാർ ഉത്തരവ് പുറത്തിറങ്ങിയത്.