Business

കുതിപ്പിന് ആശ്വാസം; സംസ്ഥാനത്തെ സ്വർണവില കുറഞ്ഞു

Spread the love

ശനിയാഴ്ചയാണ് സംസ്ഥാനത്ത് സ്വർണത്തിന് ഈ മാസത്തെ ഇതുവരെയുള്ള ഏറ്റവും ഉയർന്ന നിരക്ക് രേഖപ്പെടുത്തിയത്. സ്വര്‍ണം പവന് 520 രൂപയും ഒരു ഗ്രാം സ്വര്‍ണത്തിന് 65 രൂപയുമാണ് ശനിയാഴ്ച വര്‍ധിച്ചത്. സ്വര്‍ണം പവന് 54,120 രൂപ എന്ന നിരക്കിലാണ് ശനിയാഴ്ച വിൽപ്പന നടന്നത്. ഒരു ഗ്രാം സ്വര്‍ണത്തിന് 6,765 രൂപയുമായിരുന്നു.

സംസ്ഥാനത്തെ സ്വർണവില കുറഞ്ഞു. ഒരു ​​ഗ്രാം സ്വർണത്തിന് 20 രൂപയും ഒരു പവൻ സ്വർണത്തിന് 160 രൂപയുമാണ് കുറഞ്ഞത്. ഇതോടെ സംസ്ഥാനത്ത് ഒരു ​​ഗ്രാം സ്വർണത്തിന് 6,745 രൂപ എന്ന നിലയിലാണ് വ്യാപാരം പുരോ​ഗമിക്കുന്നത്. ഇന്ന് ഒരു പവൻ സ്വർത്തിന് 53,960 രൂപയുമായി.

ഒരു ഇടവേളയ്ക്ക് ശേഷമാണ് ഇടിവില്‍ നിന്ന് സ്വര്‍ണവില ശനിയാഴ്ച കുതിച്ചുയർ‌ന്നത്. ഡോളറിന്റെ കുതിപ്പിനെ പിടിച്ചുകെട്ടാന്‍ ചില രാജ്യങ്ങള്‍ ഡി ഡോളറൈസേഷന്‍ നടത്തുന്നതിന്റെ ഭാഗമായി സ്വര്‍ണം ശേഖരിക്കുന്നത് അന്താരാഷ്ട്ര തലത്തില്‍ തന്നെ സ്വര്‍ണവില ഉയരാന്‍ കാരണമായത്. സ്വര്‍ണത്തിന്റെ ഇറക്കുമതി നികുതി കുറയ്ക്കണമെന്ന് സ്വര്‍ണ വ്യാപാരികള്‍ കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് പരിഗണിക്കപ്പെട്ടാല്‍ രാജ്യത്ത് വരുംദിവസങ്ങളില്‍ സ്വര്‍ണവില കുറഞ്ഞേക്കും.