Kerala

പൊന്നാനിയിൽ മുസ്ലീം വോട്ടുകൾ കിട്ടിയില്ല; യുവാക്കൾ സജീവമായില്ല; CPIM

Spread the love

പൊന്നാനിയിൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ മുസ്ലീം വോട്ടുകൾ പ്രതീക്ഷിച്ചതുപോലെ കിട്ടിയില്ലെന്ന് സിപിഐഎം. സി.പി.എം മേഖല റിപ്പോർട്ടിലാണ് വിലയിരുത്തൽ. എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ പ്രവർത്തകരടക്കമുള്ള യുവജനങ്ങൾ പ്രചാരണങ്ങളിൽ വേണ്ടത്ര സജീവമായില്ലെന്നും വിമർശനം.ഇന്നലെ തിരൂരിൽ ചേർന്ന മേഖല റിപ്പോർട്ടിംഗിലാണ് വിമർശനം.

ന്യൂന പക്ഷ വോട്ട് ഇടതുപജക്ഷത്തിന് അനുകൂലമാകുമെന്ന വിലയിരുത്തൽ സിപിഐഎമ്മിന് ഉണ്ടായിരുന്നു. എന്നാൽ ആ വോട്ടുകൾ പാർട്ടിക്ക് ലഭിച്ചില്ല. കൂടതെ സിപിഐഎമ്മിന്റെ വോട്ടുകൾ ചോർന്ന് പോകുന്ന സാഹചര്യം ഉണ്ടായി.താഴെത്തട്ടിൽ പ്രവർത്തകർ സജീവമായി പ്രവർത്തിച്ചില്ലെന്ന് വിമർശനം ഉയർന്നു. ഇനി വേണ്ട രീതിയിൽ പ്രവർത്തനങ്ങൾ കാഴ്ചവെക്കണമെന്നും വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ സജീവമായി പ്രവർത്തിക്കുകയും മുന്നൊരുക്കങ്ങൾ നടത്തുകയും ചെയ്യണമെന്ന് നിർദേശം നൽകി.