National

സ്കൂളിന്റെ വാർഷിക ഫീസ് ഉയർത്തി എന്നുൾപ്പെടെ ആരോപണങ്ങൾ; മധ്യപ്രദേശിൽ ബിഷപ്പും മലയാളി പ്രിൻസിപ്പലും ഒരു മാസമായി ജയിലിൽ

Spread the love

മധ്യപ്രദേശിൽ ബിഷപ്പും മലയാളിയായ പ്രിൻസിപ്പലും അടക്കം ഒരു മാസമായി ജയിലിൽ. പ്രിൻസിപ്പൽ ഷാജി തോമസും സി എൻ ഐ ബിഷപ്പും അടക്കമുള്ളവരാണ് ജയിലിൽ കഴിയുന്നത്. സി.എൻ.ഐ മാനേജ്മെന്റ് സ്കൂളുമായി ബന്ധപ്പെട്ട് ഉയർന്ന ആക്ഷേപങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ഇവരുടെ അറസ്റ്റ്.

സ്കൂളിൽ വാർഷിക ഫീസ് ഉയർത്തി എന്നതും പുസ്തക വിപണനക്കാരിൽ നിന്നും കമ്മീഷൻ സ്കൂൾ വാങ്ങി എന്നതും ആണ് അറസ്റ്റിലായവർ നേരിടുന്ന ആരോപണങ്ങൾ. രേഖകൾ അടക്കം ലഭ്യമാക്കാൻ പൊലീസ് തയ്യാറാകാത്തത് മൂലം ഇവർക്ക് ജാമ്യാപേക്ഷ സമർപ്പിയ്ക്കാൻ സാധിക്കില്ല. ബിഷപ്പും പ്രിൻസിപ്പാളും അടക്കം 9 പേരാണ് ജാമ്യമില്ലാതെ ഒരുമാസമായി ജയിലിൽ തുടരുന്നത്.

ജബൽപൂർ ജയിലിലാണ് അറസ്റ്റിലായവർ റിമാൻഡിൽ കഴിയുന്നത്. പത്ത് ശതമാനം ഫീസ് ഉയർത്താൻ സ്വകാര്യ സ്കൂളുകൾക്ക് ഒരോവർഷവും അധികാരമുണ്ട്. ഇത് അനുവദനീയമല്ല എന്നതാണ് മധ്യപ്രദേശ് പൊലീസ് സ്വീകരിച്ച നിലപാട്. ന്യൂനപക്ഷ സമുദായ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഉള്ള അവകാശങ്ങളും പൊലിസ് പരിഗണിച്ചില്ല. മധ്യപ്രദേശ് പൊലിസ് നടപടിയിൽ വിവിധ ന്യൂനപക്ഷ സംഘടനകൾ സർക്കാരിന് പരതി നൽകിയി ഇതുവരെയും ഫലം ഉണ്ടായിട്ടില്ല.