Kerala

സിനിമ ചെയ്യും, സമ്പാദിക്കുന്നതിന്റെ ഒരു വിഹിതം ജനങ്ങൾക്ക്’; ദുർഭരണത്തിന് ചങ്ങലപ്പൂട്ടിടണമെന്ന് സുരേഷ് ഗോപി

Spread the love

കേരളത്തിലെ ജനങ്ങളുടെ ആഗ്രഹം സഫലീകരിച്ച ലോകസഭ മണ്ഡലമാണ് തൃശൂരെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. വരുന്ന തെരഞ്ഞെടുപ്പിൽ നമുക്ക് കിട്ടുന്ന റിസൾട്ട് ആണ് നമ്മുടെ ഉത്തേജക മരുന്ന്. കേരളത്തിന്റെ ദുർഭരണങ്ങൾക്ക് ചങ്ങല പൂട്ട് ഇടുന്ന തരത്തിൽ സീറ്റുകൾ നേടണം. ജനങ്ങൾക്ക് ലഭിക്കേണ്ടതായ നന്മയ്ക്ക് തടസം നിൽക്കുന്ന ഒരു കുത്തിത്തിരിപ്പിനും വളം കൊടുക്കരുതെന്നും അത് നുള്ളി എടുത്ത് കളയേണ്ടതാണെന്നും അദ്ദേഹം പ്രതികരിച്ചു.

അടുത്ത നിയമസഭ തെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പായിരിക്കണം ഇനിയുള്ള 2 വർഷവും നടത്തേണ്ടത്. ജനങ്ങൾ നമ്മളെ ഭരണം ഏൽപ്പിക്കുന്നതിലേക്ക് എത്തിക്കുന്ന രീതിയിൽ സ്ഥാനാർത്ഥികളെ പരുവപ്പെടുത്തണം.ഒരു പാർലമെന്റെറിയനായി തെരഞ്ഞെടുത്താൽ നിയമങ്ങൾ അനുസരിക്കണം. ഒരുപാട് നല്ല കാര്യങ്ങൾ ചെയ്യാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.

താൻ സിനിമാജീവിതം തുടരുമെന്നും രാഷ്ട്രീയത്തിൽ നിന്ന് ചുരണ്ടാൻ നിൽക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സിനിമ ചെയ്ത് സമ്പാദിക്കുന്നതിൽ ഒരു വിഹിതം ജനങ്ങൾക്ക് നൽകുമെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.