Kerala

പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയിൽ കയ്യാങ്കളി; പഞ്ചായത്ത് പ്രസിഡന്റുമാരെ അവഹേളിക്കുന്നുവെന്ന് ആരോപണം

Spread the love

യുഡിഎഫ് ഭരിക്കുന്ന പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയിൽ കയ്യാങ്കളി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരെ അവഗണിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു ബഹളം.
ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന ഭരണസമിതി യോഗത്തിലാണ് ബഹളവും കയ്യങ്കാളിയും ഉണ്ടായത്. യോഗം ബഹിഷ്‌കരിച്ച് പഞ്ചായത്ത് പ്രസിഡന്റുമാർ ഇറങ്ങിപ്പോയി

കഴിഞ്ഞ ദിവസം നടന്ന കർഷകസഭയിൽ പ്രോട്ടോകോൾ ലംഘിക്കുകയും ഇടതുപക്ഷത്തെ പഞ്ചായത്ത് പ്രസിഡന്റുമാരെ അവഹേളിച്ചു എന്നുമാണ് ആരോപണം. ഈ വിഷയം ചർച്ച ചെയ്യണമെന്ന പഞ്ചായത്ത് പ്രസിഡന്റ്മരുടെ ആവശ്യമാണ് പിന്നീട് ബഹളത്തിലും കയ്യങ്കാളിയിലും കലാശിച്ചത്. അജണ്ടക്ക് ശേഷം ചർച്ച നടത്താമെന്ന് ഭരണസമിതിയുടെ ആവശ്യം കേൾക്കാതെ പ്രതിപക്ഷത്തെ പ്രസിഡന്റ്മാർ യോഗത്തിൽ നിന്നിറങ്ങി പോകുകയായിരുന്നു.
കാലങ്ങളായി ഇടതുപക്ഷത്തെ ജനപ്രതിനിധികളോട് ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി അവഗണന കാണിക്കുകയാണെന്ന് പഞ്ചായത്ത് പ്രസിഡന്റുമാർ പറയുന്നു.
തെറ്റായ സമീപനം തിരുത്താൻ തയ്യാറായില്ലെങ്കിൽ ബ്ലോക്ക് പഞ്ചായതിനെതിരെ ജനങ്ങളെ അണിനിരത്തി പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് കൊപ്പം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.ഉണ്ണികൃഷ്ണൻ പറഞ്ഞു.

ബോർഡ് യോഗത്തിൽ ആവശ്യമില്ലാതെ പ്രസിഡന്റ്മാർ അക്രമം നടത്തുകയാണുണ്ടായതെന്ന് ഭരണസമിതി പ്രതികരിച്ചു. അജണ്ട വലിച്ചു കീറുകയും മൈബൈൽ ഫോണുകളും മറ്റും വലിച്ചെറിയുകയും ചെയ്തുവെന്ന് ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ എ റഷീദ് പറഞ്ഞു.