Kerala

സഭാ തര്‍ക്കം: നിയമനിര്‍മാണം നടത്തണമെന്ന് യാക്കോബായ വിഭാഗം; അംഗീകരിക്കില്ലെന്ന് ഓര്‍ത്തഡോക്‌സ് സഭ

Spread the love

സഭാ തര്‍ക്കത്തില്‍ നിയമനിര്‍മ്മാണം നടത്തണമെന്ന് നിലപാട് യാക്കോബായ വിഭാഗം സ്വീകരിച്ചതോടെ എതിര്‍പ്പുമായി ഓര്‍ത്തഡോക്‌സ് വിഭാഗം. നിയമനിര്‍മ്മാണം അംഗീകരിക്കില്ലെന്നും കോടതി വിധി അംഗീകരിച്ചുകൊണ്ടുള്ള ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്നും ഓര്‍ത്തഡോക്‌സ് സഭ അറിയിച്ചു.

സുപ്രിംകോടതി വിധി വന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അത് പൂര്‍ണ്ണമായി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് സാധിച്ചിട്ടില്ല. കഴിഞ്ഞ ദിവസവും ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിനെ ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് യാക്കോബായ വിഭാഗം വീണ്ടും നിയമനിര്‍മ്മാണം വേണമെന്ന നിലപാട് ശക്തമാക്കിയത്.

എന്നാല്‍ കോടതി വിധി അംഗീകരിച്ചുകൊണ്ടുള്ള ചര്‍ച്ചകള്‍ മതിയെന്ന നിലപാടില്‍ തന്നെയാണ് ഓര്‍ത്തഡോക്‌സ് സഭ. നിയമ നിര്‍മ്മാണത്തെ ഒരിക്കലും അംഗീകരിക്കില്ലെന്നും സര്‍ക്കാര്‍ വിധി നടപ്പാക്കുകയാണ് വേണ്ടെതെന്നും ഓര്‍ത്തഡോക്‌സ് സഭ അറിയിച്ചു. നിരവധി പള്ളികളില്‍ ഇനിയും കോടതി വിധി നടപ്പാക്കാനുണ്ട്. കോടതിയില്‍ നിന്നും വിമര്‍ശനവും വന്ന സാഹചര്യത്തില്‍ സര്‍ക്കാരിന്റെ നിലപാടാണ് ഏവരും ഉറ്റുനോക്കുന്നത്.