Kerala

മാസപ്പടി വിവാദം; ED അന്വേഷണത്തിനെതിരെ CMRL ജീവനക്കാർ നൽകിയ ഹർജി ഇന്ന് പരി​ഗണിക്കും

Spread the love

മാസപ്പടി വിവാദത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണത്തിനെതിരെ സി.എം.ആർ.എൽ ജീവനക്കാർ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. സി.എം.ആർ.എൽ കമ്പനി ചെലവുകൾ പെരുപ്പിച്ചു കാട്ടിയെന്നാണ് ഇഡിയുടെ നിഗമനം. മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ എക്സാലോജിക് സൊല്യൂഷൻസിന് നൽകിയ പണത്തിന്റെ ഉറവിടം കണ്ടെത്താൻ വിശദമായ അന്വേഷണം വേണമെന്നും ഇ.ഡി ആവശ്യപ്പെടുന്നു.

സി.എം.ആർ എൽ കമ്പനിയ്ക്കെതിരെ വേറെയും പരാതികൾ ലഭിച്ചിട്ടുണ്ടെന്ന് ഇ.ഡി കോടതിയെ അറിയിച്ചിട്ടുണ്ട്. അന്വേഷണത്തിന്റെ പേരിൽ ഇ.ഡി ബുദ്ധിമുട്ടിക്കുന്നു എന്നാരോപിച്ചാണ് സി.എം.ആർ.എൽ ജീവനക്കാരുടെ ഹർജി. സിഎംആർഎല്ലിൽ 103 കോടിയുടെ ക്രമക്കേട് കണ്ടെത്തിയെന്ന് രജിസ്ട്രാർ ഓഫ് കമ്പനീസ് റിപ്പോർട്ട് ഡൽഹി ഹൈക്കോടതിയിൽ സമർപ്പിച്ചിരുന്നു.

എസ്എഫ്‌ഐഒയുടെ അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് സിഎംആർഎൽ ഡൽഹി ഹൈക്കോടതിയിൽ നൽകിയ ഹർജിക്കെതിരെയാണ് ആർഒസി റിപ്പോർട്ട്. നേരത്തെ എസ്എഫ്‌ഐഒ അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് വീണ വിജയൻ കർണാടക ഹൈക്കോടതിയിൽ നൽകിയ ഹർജി കോടതി തള്ളിയിരുന്നു.