Kerala

ടിപി കേസ് പ്രതികളുടെ ശിക്ഷാ ഇളവ്; പട്ടിക ചോർന്നതിൽ പൊലീസുകാർക്കെതിരെ നടപടിക്ക് നീക്കം

Spread the love

ടിപി ചന്ദ്രശേഖരൻ വധക്കേസ് പ്രതികളുടെ ശിക്ഷാ ഇളവ് സംബന്ധിച്ച പട്ടിക ചോർന്നതിൽ പൊലീസുകാർക്കെതിരെ നടപടിക്ക് നീക്കം. പാനൂർ, ചൊക്ലി സ്റ്റേഷനുകളിലെ രണ്ടു ഉദ്യോഗസ്ഥരെ കൂത്തുപറമ്പ് എസിപി ചോദ്യം ചെയ്തു. സിപിഒമാരായ പ്രവീൺ, ഷാജു എന്നിവരെയാണ് ചോദ്യം ചെയ്തത്. ഇവരിൽ നിന്നാണ് പട്ടിക ചോർന്നതെന്നാണ് പ്രാഥമിക നിഗമനം

പട്ടിക ചോർന്നത് എവിടെ നിന്നെന്ന് കണ്ടെത്താൻ ആഭ്യന്തരവകുപ്പ് അടിയന്തരമായി ഉത്തരവിട്ടിരുന്നു. കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ട്, സിറ്റി പൊലീസ് കമ്മിഷണർക്ക് നൽകിയ പട്ടിക, കണ്ണൂരിൽ നിന്ന് തന്നെയാണ് ചോർന്നത് എന്ന പ്രാഥമിക നിഗമനത്തിലായിരുന്നു അന്വേഷണസംഘം. ഇതിന്റെ അടിസ്ഥാനത്തിലാണ് രണ്ട് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തതും ഇവരിൽ നിന്നാണ് പട്ടിക ചോർന്നതെന്ന നിഗമനത്തിലെത്തിയിരിക്കുന്നതും.

അതിനിടെ കെ.കെ രമയുടെ മൊഴിയെടുത്ത എഎസ്ഐയെ സ്ഥലം മാറ്റി. കൊ​ള​വ​ല്ലൂ​ർ സ്റ്റേ​ഷ​നി​ലെ എ​എ​സ്ഐ ശ്രീ​ജി​ത്തി​നെ വ​യ​നാ​ട്ടി​ലേ​ക്കാണ് സ്ഥ​ലം​ മാ​റ്റിയത്.ട്രൗ​സ​ർ മ​നോ​ജി​ന് ഇ​ള​വ് ന​ൽ​കാ​നു​ള്ള നീ​ക്ക​ത്തി​ന്‍റെ ഭാ​ഗ​മാ​യിട്ടായിരുന്നു കെ.​കെ.​ര​മ​യു​ടെ മൊ​ഴി​യെ​ടു​ത്തത്. ടിപി വധക്കേസിൽ നേ​രി​ട്ട് പ​ങ്കാ​ളി​ക​ളാ​യ ടി.​കെ.​ര​ജീ​ഷ്, അ​ണ്ണ​ൻ സി​ജി​ത്, മു​ഹ​മ്മ​ദ് ഷാ​ഫി എ​ന്നി​വ​ർ​ക്ക് ഇ​ള​വ് ന​ൽ​കാ​നു​ള്ള നീ​ക്ക​മാ​ണ് വി​വാ​ദ​മാ​യ​ത്.