Tuesday, January 14, 2025
Kerala

‘വന്യജീവികൾ നാട്ടിൽ ഇറങ്ങിയാൽ വെടിവെക്കും; നിയമത്തിന്റെ നൂലാമാലകൾ കാണിച്ച് ഭയപ്പെടുത്തേണ്ട’; കെ പി ഉദയഭാനു

Spread the love

വനം വകുപ്പിനെ വെല്ലുവിളിച്ച് സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു. പട്ടയ ഭൂമിയിൽ നിന്ന് മരം മുറിക്കുമെന്നും വന്യജീവികൾ നാട്ടിലിറങ്ങിയാൽ വെടിവെക്കുമെന്നും കെപി ഉദയഭാനു പറഞ്ഞു. നിയമത്തിന്റെ നൂലാമാലകൾ പറഞ്ഞ് ഭയപ്പെടുത്തേണ്ടെന്ന് അദ്ദേഹം പറഞ്ഞു.

മനുഷ്യനെ സംരക്ഷിക്കാൻ കഴിയാത്ത ഒരു നിയമവും അംഗീകരിക്കാനാകില്ലെന്നും തടയാൻ ശ്രമിച്ചാൽ പ്രതിരോധിക്കുമെന്നും ഉദയഭാനു പറഞ്ഞു. സ്ത്രീകളടക്കമുള്ള ആളുകളെ വന്യജീവികളെ വെടിവെക്കാൻ പഠിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. വന്യജീവികൾ ആക്രമിക്കാൻ വന്നാൽ ജീവൻ രക്ഷിക്കാൻ വേണ്ടി കൊല്ലേണ്ടിവരുമെന്നും പന്നിയെ വെടിവെച്ചാൽ മനുഷ്യന് കഴിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

ചിറ്റാറിൽ സിപിഐഎം ഏരിയ കമ്മിറ്റി സംഘടിപ്പിച്ച ജനകീയ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുന്നിതിനിടെയായിരുന്നു പരാമർശം. വന്യമൃ​ഗ ശല്യത്തിനെതിരെയും പട്ടയം അടിയന്തരമായി നൽകാത്തിതിനെതിരെയും ആയിരുന്നു ജനകീയ കൺവെൻഷൻ സംഘടിപ്പിച്ചത്.