Kerala

നീറ്റ് പരീക്ഷാ ചോദ്യ പേപ്പർ ചോർച്ചയിൽ പ്രതിഷേധം; ലാത്തിച്ചാർജിൽ രാഹുൽ മാങ്കൂട്ടത്തിലിന് പരുക്ക്

Spread the love

നീറ്റ് പരീക്ഷാ ചോദ്യ പേപ്പർ ചോർച്ചയിൽ യൂത്ത് കോൺ​ഗ്രസ് നടത്തിയ പ്രതിഷേധത്തിനിടെ സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന് പരുക്ക്. ഡൽഹി ജന്തർമന്തറിൽ നടത്തിയ പ്രതിഷേധത്തിനിടെയാണ് പൊലീസ് ലാത്തിച്ചാർജ് നടത്തിയത്. പാർലമെന്റ് മാർച്ച് എന്ന നിലയ്ക്കായിരുന്നു യൂത്ത്കോൺഗ്രസ് നേതൃത്വം പ്രതിഷേധം നടത്തിയത്.

നീറ്റ് ക്രമക്കേട്, അഗ്നിവീർ അവസാനിപ്പിക്കണം തുടങ്ങിയ ആവശ്യമുന്നയിച്ചായിരുന്നു പ്രതിഷേധം. കേരളത്തിൽ നിന്നുൾപ്പെടെയുള്ളവർ പ്രതിഷേധത്തിൽ പങ്കെടുക്കാനെത്തിയത്. 12.30ഓടെയാണ് പരിപാടി ആരംഭിച്ചത്. തുടർന്ന് ശക്തമായ പ്രതിഷേധങ്ങൾക്ക് ശേഷം പ്രവർത്തകർ പിരിഞ്ഞുപോകാൻ നേരമായിരുന്നു പൊലീസ് സ്ഥാപിച്ച ബാരിക്കേഡ് തകർക്കാൻ ശ്രമം ഉണ്ടായത്. തുടർന്നായിരുന്നു പൊലീസ് ലാത്തിച്ചാർജ് നടത്തിയത്. നിരവധി പ്രവർത്തകർക്ക് ലാത്തിച്ചാർജിൽ പരുക്കേറ്റിരുന്നു.