Friday, January 3, 2025
Latest:
Kerala

‘ഇടതുപക്ഷത്തിന്റെ ആശയ സ്വാധീനം പാർലമെന്റിൽ ഉണ്ടാകും’; കെ.രാധാകൃഷ്ണൻ

Spread the love

ഇടതുപക്ഷത്തിന്റെ ആശയ സ്വാധീനം പാർലമെന്റിൽ ഉണ്ടാകുമെന്ന് നിയുക്ത എം പി കെ.രാധാകൃഷ്ണൻ.തെരഞ്ഞെടുപ്പ് തിരിച്ചടിയിൽ അടിത്തട്ടിൽ പരിശോധനകൾ നടത്തി, മാറ്റങ്ങൾ വരുത്തി മുന്നോട്ടു പോകും. ദിവ്യാ. എസ്. അയ്യർ യാത്രയയപ്പ് നൽകുന്ന ചിത്രം ഇത്രയേറെ ചർച്ച ചെയ്യപ്പെടുമെന്ന് കരുതുയില്ലെന്നും കെ രാധാകൃഷ്ണൻ പറഞ്ഞു.

കേരളത്തിന്റെ താത്പര്യം സംരക്ഷിക്കാൻ എന്തൊക്കെ ചെയ്യാൻ കഴിയുമെന്ന് ചർച്ച ചെയ്യുമെന്നും കെ.രാധാകൃഷ്ണൻ പറഞ്ഞു. സംസ്ഥാനത്തിന്റെ താൽപര്യം സംരക്ഷിക്കുന്നതിൽ ഇടപെടാൻ കഴിയും. ഇടതുപക്ഷത്തിന്റെ ആശയ സ്വാധീനം പാർലമെന്റിൽ ഉണ്ടാകും.

സുരേഷ് ഗോപിയുമായി മുൻപ് തന്നെ ബന്ധമുണ്ടെന്നും കേരളത്തിന്റെ താൽപര്യങ്ങൾക്ക് യോജിച്ച് പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പിൽ പാർട്ടിക്കുണ്ടായ തിരിച്ചടി സംബന്ധിച്ച് അടിത്തട്ടിൽ പരിശോധനകൾ നടത്തി, മാറ്റങ്ങൾ വരുത്തി മുന്നോട്ടു പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.