Wednesday, January 1, 2025
Latest:
Kerala

‘ആര്യ രാജേന്ദ്രന്റെ നേതൃത്വത്തിൽ നടന്നത് രാജ്യത്തിനാകെ മാതൃകയാക്കാവുന്ന പ്രവർത്തനങ്ങൾ’; മന്ത്രി എംബി രാജേഷ്

Spread the love

ടൈംസ് ബിസിനസ് അവാർഡ്സിൽ ഔട്ട്സ്റ്റാൻഡിംഗ് പെർഫോമൻസ് ഇൻ എനർജി എഫിഷ്യൻസി പുരസ്കാരം കരസ്ഥമാക്കിയ തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രന് അഭിനന്ദനങ്ങളുമായി മന്ത്രി എംബി രാജേഷ്. ആര്യയുടെ നേതൃത്വത്തിൽ നടന്നത് രാജ്യത്തിനാകെ മാതൃകയാക്കാവുന്ന പ്രവർത്തനങ്ങളാണെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.

തിരുവനന്തപുരം നഗരത്തിൽ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ ക്രിയാത്മകവും ഭാവനാപൂർണവുമായ ഊർജ സംരക്ഷണ പദ്ധതികള്‍ പരിഗണിച്ചാണ് ദി ടൈംസ് ഗ്രൂപ്പ്, 2024 ലെ പുരസ്കാരത്തിന് മേയറെ തെരഞ്ഞെടുത്തത്. കേരളത്തിനാകെ അഭിമാനകരമായ നേട്ടമാണിതെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

അതിവേഗം നഗരവത്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന കേരളത്തിന് പുതിയ കാലത്തെ വെല്ലുവിളികളെ അതിജീവിക്കാൻ സമഗ്രമായ കാഴ്ചപ്പാടും പദ്ധതികളും അനിവാര്യമാണ്. പരിസ്ഥിതിയോട് ഇണങ്ങിയ വികസന പദ്ധതികള്‍ ആസൂത്രണം ചെയ്ത് അത്തരമൊരു സാധ്യതയാണ് തിരുവനന്തപുരം നഗരസഭ കേരളത്തിലെ മറ്റ് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് സമ്മാനിക്കുന്നത്. ഈ പ്രവർത്തനങ്ങള്‍ക്കാകെ നേതൃത്വം നൽകുന്ന മേയർ ആര്യാ രാജേന്ദ്രനും, ഭരണസമിതിക്കും, ജീവനക്കാർക്കും ഒരിക്കൽക്കൂടി അഭിനന്ദനങ്ങളെന്നും മന്ത്രി എം ബി രാജേഷ് കുറിച്ചു.