Kerala

ഒരു പ്രവാസിയുടെ തിരിച്ച് വരവ് കാത്തിരിക്കുന്ന ഉറ്റവർക്ക് ഇത് താങ്ങാവുന്നതിനും വലുതാണ്’ : മുഖ്യമന്ത്രി

Spread the love

പ്രവാസ ജീവിതത്തിൽ ഉണ്ടായിട്ടുള്ള ഏറ്റവും വലിയ ദുരന്തമാണ് കുവൈറ്റ് അപകടമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കുവൈറ്റ് ദുരന്തന്തിൽ മരണപ്പെട്ടവരുടെ മൃതദേഹവുമായി വിമാനം കൊച്ചിയിൽ എത്തി. ഇനി ഇങ്ങനെ ഒരു ദുരന്തവും സംഭവിക്കാതിരിക്കാനുള്ള മുൻകരുതലുകൾ അത്യാവശ്യമാണെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു.

കേരളത്തിന്റെ ജീവനാഡിയാണ് പ്രവാസികൾ. പ്രവാസജീവിതത്തിൽ പല ബുദ്ധിമുട്ടുകളും അവർ അനുഭവിക്കുന്നുണ്ട്. അവരുടെ തിരിച്ച് വരവ് കാത്തിരിക്കുന്ന ഉറ്റവർക്ക് താങ്ങാവുന്നതിനും വലുതാണ് ഈ ദുരിതം. അപകടം ഉണ്ടായ ഉടൻ തന്നെ സമയോചിതമായി ഇടപെടാൻ കുവൈറ്റ് ഗവൺമെന്റിനായി.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

കേന്ദ്രസർക്കാരും ആവശ്യമായ ഇടപെടൽ നടത്തി മൃതദേഹം എത്തിക്കാനുൾപ്പടെ ഉള്ള നടപടികൾ ചെയ്തു. കുവൈറ്റിലേക്ക് പോകാൻ മന്ത്രി വീണാ ജോർജ് വിമാനത്താവളം വരെ എത്തി. എന്നിട്ടും പൊട്ടീഷ്യൽ ക്ലിയറൻസ് ലഭിച്ചില്ല. കേന്ദ്രത്തിന്റെ ആ നടപടി ശരിയായതല്ല.

എന്നിരുന്നതും ഈ അവസരത്തിൽ ആ വിവാദത്തിൽ ശ്രദ്ധിക്കാതെ ദുരന്തത്തിന്റെ കാഠിന്യം മനസിലാക്കി നടപടികൾ ഏകോപിപ്പിക്കാനാണ് ശ്രമിക്കേണ്ടത്. ഇനി ഒരിക്കലും ഇങ്ങനൊന്ന് സംഭവിക്കാതിരിക്കാൻ കുവൈറ്റ് ഗവൺമെന്റും ശ്രദ്ധിക്കുമെന്ന് വിശ്വസിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.