Monday, November 18, 2024
Latest:
Gulf

കുവൈറ്റ് ദുരന്തം: മരിച്ചവരിൽ 24 പേർ മലയാളികൾ

Spread the love

കുവൈറ്റ് ലേബർ ക്യാമ്പിലുണ്ടായ തീപിടിത്തത്തിൽ മരിച്ച മലയാളികളുടെ എണ്ണം 24 ആയി. മരിച്ച 45 പേരിൽ തിരിച്ചറിഞ്ഞ 24 പേർ മലയാളികളാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. കൊല്ലം സ്വദേശിയായ സുമേഷാണ് മരിച്ചത്. സുമേഷിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കുന്ന മൃതദേഹങ്ങളുടെ കൂട്ടത്തിലുണ്ടെന്നാണ് പ്രാഥമിക വിവരം. കൊല്ലം ജില്ലയിൽ 4 പേരുടെ മരണം സ്ഥിരീകരിച്ചിരിക്കുന്നത്.

കൊല്ലം കടവൂർ സ്വദേശിയാണ് സുമേഷ്. വീടിന്റെ ഏക അത്താണിയാണ് സുമേഷ്. ഇന്നലെ രാത്രിയിയോടെയാണ് സുമേഷിന്റെ മരണം സ്ഥിരീകരിച്ചിരിക്കുന്നത്. വ്യാമസേനയുടെ സി130 ജെ വിമാനത്തിലാണ് മൃതദേഹങ്ങൾ എത്തിക്കുക. രാവിലെ 7.30ന് വിമാനം കൊച്ചിയിലെത്തും. മുഖ്യമന്ത്രിയും മന്ത്രിമാരായ പി രാജീവും കെ രാജനും വിമാനത്താവളത്തിലെത്തും. വിമാനത്താവളത്തിലെത്തിക്കുന്ന മൃതദേഹങ്ങൾ പ്രത്യേക ആംബുലൻസുകളിൽ വീടുകളിലേക്ക് കൊണ്ടുപോകും.
അരുൺ ബാബു (തിരുവനന്തപുരം), നിതിൻ കൂത്തൂർ (കണ്ണൂർ), തോമസ് ഉമ്മൻ (പത്തനംതിട്ട), മാത്യു തോമസ് (ആലപ്പുഴ), ആകാശ് എസ്. നായർ (പത്തനംതിട്ട), രഞ്ജിത് (കാസർകോട്), സജു വർഗീസ് (പത്തനംതിട്ട), കേളു പൊന്മലേരി (കാസർകോട്), സ്റ്റെഫിൻ ഏബ്രഹാം സാബു (കോട്ടയം), എം.പി. ബാഹുലേയൻ (മലപ്പുറം), കുപ്പന്റെ പുരയ്ക്കൽ നൂഹ് (മലപ്പുറം), ലൂക്കോസ്/സാബു (കൊല്ലം), സാജൻ ജോർജ് (കൊല്ലം), പി.വി. മുരളീധരൻ (പത്തനംതിട്ട), വിശ്വാസ് കൃഷ്ണൻ (കണ്ണൂർ), ഷമീർ ഉമറുദ്ദീൻ (കൊല്ലം), ശ്രീഹരി പ്രദീപ് (കോട്ടയം), ബിനോയ് തോമസ്, ശ്രീജേഷ് തങ്കപ്പൻ നായർ, സുമേഷ് പിള്ള സുന്ദരൻ, അനീഷ് കുമാർ ഉണ്ണൻകണ്ടി, സിബിൻ തേവരോത്ത് ഏബ്രഹാം, ഷിബു വർഗീസ് എന്നിവരാണ് മരിച്ച മലയാളികൾ.