Friday, February 13, 2026
Latest:
National

കൊൽക്കത്തയിലെ ആക്രോപോളിസ് മാളിൽ വൻ തീപിടിത്തം; നിരവധി പേർ കുടുങ്ങിക്കിടക്കുന്നു

Spread the love

കൊൽക്കത്തയിലെ ആക്രോപോളിസ് മാളിൽ വൻ തീപിടിത്തം. നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി സൂചന. മാളിലെ അഞ്ചാം നിലയിൽ നിന്നാണ് തീപടർന്നത്. ഒരു ഫുഡ് കോർട്ടിൽ നിന്നാണ് തീപിടിത്തം ഉണ്ടായത്. പുക മറ്റു നിലകളിലേക്ക് പടർന്നു. നാല് ഫയർഎഞ്ചിനുകൾ ഉപയോ​ഗിച്ച് തീ അണയ്ക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ തീ മറ്റ് നിലകളിലേക്ക് പടർന്നു. തുടർന്ന് കൂടുതൽ ഫയർഎഞ്ചിനുകൾ എത്തിച്ച് തീ അണക്കാനുള്ള ശ്രമം നടക്കുകയാണ്. മാളിൽ‌ കുടുങ്ങിയവരെ രക്ഷിക്കാനുള്ള ശ്രമവും പുരോ​ഗമിക്കുകയാണ്. ആളാപായം റിപ്പോർട്ട് ചെയ്തിട്ടില്ല.