Thursday, December 26, 2024
Latest:
Kerala

കാറിന്റെ റോഡിലിരുന്ന് മൊബൈല്‍ ഉപയോഗം; കൊച്ചി- ധനുഷ്‌കോടി ദേശീയപാതയില്‍ യുവാക്കളുടെ അപകടകരമായ അഭ്യാസപ്രകടനം

Spread the love

കൊച്ചി-ധനുഷ്‌കോടി ദേശീയപാതയില്‍ കാറില്‍ യുവാക്കളുടെ അഭ്യാസപ്രകടനം. ഗ്യാപ്പ് റോഡിന് സമീപം കാറിന്റെ ഡോറില്‍ ഇരുന്ന് സാഹസികമായി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. സംഭവത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് അന്വേഷണം തുടങ്ങി.

ഇന്ന് രാവിലെയാണ് കൊച്ചി ധനുഷ്‌കോടി ദേശീയപാതയില്‍ ഗ്യാപ്പ് റോഡിന് സമീപം പത്തനംതിട്ട രജിസ്‌ട്രേഷനുള്ള ആള്‍ട്ടോ കാറില്‍ യുവാക്കള്‍ അഭ്യാസപ്രകടനം നടത്തിയത്. അപകടകരമായ രീതിയില്‍ കാറിന്റെ ഡോറിലിരുന്ന് യുവാവ് സഞ്ചരിക്കുകയായിരുന്നു. ഒരു കൈയില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാണ് സാഹസിക യാത്ര നടത്തിയത്.

ഇടുക്കി എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒയുടെ നിര്‍ദ്ദേശപ്രകാരം മോട്ടോര്‍ വാഹന വകുപ്പ് അന്വേഷണം തുടങ്ങി. ഒരാഴ്ച മുമ്പ് സമാനമായ രീതിയില്‍ ഗ്യാപ്പ് റോഡില്‍ അഭ്യാസ പ്രവര്‍ത്തനം നടത്തി.
യുവാക്കള്‍ക്കെതിരെ മോട്ടോര്‍ വാഹന വകുപ്പ് നടപടിയെടുത്തിരുന്നു. വിനോദസഞ്ചാരികള്‍ക്ക് ഉള്‍പ്പെടെ ബുദ്ധിമുട്ടുണ്ടാക്കുന്ന വിധത്തിലുള്ള അപകടരമായ യാത്ര ഒഴിവാക്കണം എന്നുള്ള നിര്‍ദ്ദേശം നിലനില്‍ക്കുമ്പോഴാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത്.