Gulf

മക്കയിൽ പിറന്നവന്‍ ”മുഹമ്മദ്”; ഹജ്ജിനെത്തിയ നൈജീരിയൻ തീര്‍ത്ഥാടക കുഞ്ഞിന് ജന്മം നല്‍കി

Spread the love

ഈ വര്‍ഷത്തെ ഹജ്ജ് തീർഥാടനത്തിനിടയിൽ പുണ്യ സ്ഥലമായ മക്കയിൽ കുഞ്ഞിന് ജന്മം നൽകി 30കാരിയായ നൈജീരിയൻ സ്വദേശി. ഈ വര്‍ഷത്തെ ഹജ് സീസണിലെ തീർഥാടകർക്കിടയില്‍ ആദ്യമായാണ് ഒരു തീര്‍ത്ഥാടക കുഞ്ഞിന് ജന്മം നല്‍കിയത്. ഗർഭാവസ്ഥയുടെ 31-ാം ആഴ്ചയിലായിരുന്നു തീർത്ഥാടക.

പ്രസവവേദന അനുഭവപ്പെട്ടതോടെ ഇവരെ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഡോക്ടർമാർ ഉടൻ തന്നെ യുവതിയെ പ്രസവ വാർഡിലേക്ക് മാറ്റി. മാസം തികയാതെയാണ് പ്രസവിച്ചതെങ്കിലും അമ്മയ്ക്കും കുഞ്ഞിനും ആരോഗ്യ പ്രശ്നങ്ങളില്ല. വിശുദ്ധ നഗരത്തിൽ വെച്ച് പിറന്ന കുഞ്ഞായതിനാൽ മുഹമ്മദ് എന്നാണ് ദമ്പതികൾ കുഞ്ഞിന് പേരിട്ടിരിക്കുന്നത്.

ആശുപത്രി അധികൃതരുടെ ആത്മാർഥതയോടും ഉത്തരവാദിത്വപൂർണവുമായ ഇടപെടലിന് ഏറെ നന്ദിയും കടപ്പാടുമുണ്ടെന്ന് നൈജീരിയൻ ദമ്പതികൾ പറഞ്ഞു. ഹജ്ജ് തീർഥാടന കാലത്ത് മക്കയിലെ മെറ്റേണിറ്റി ആൻഡ് ചിൽഡ്രൻസ് ആശുപത്രി കാര്യക്ഷമമായ രീതിയിൽ ഏറ്റവും മികച്ച ചികിത്സയാണ് നൽകുന്നത്.