Wednesday, March 12, 2025
Latest:
Sports

കേരളാ എക്സ്പ്പാറ്റ് ഫുട്‍ബോൾ അസോസിയേഷൻ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

Spread the love

കേരളാ എക്സ്പ്പാറ്റ് ഫുട്‍ബോൾ അസോസിയേഷൻ(കെഫാ) യു .എ.ഇ യുടെ 2024 -2025 വർഷത്തെ സീസണിലേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. 17 അംഗ ബോർഡ് ഓഫ് ഡയറക്ടേഴ്സ് ഉൾപ്പെടുന്ന കമ്മിറ്റിയിൽ നിന്നും ജാഫർ ഒറവങ്കരയെ പ്രസിഡന്റായും, സന്തോഷ് കരിവെള്ളൂരിനെ ജനറൽ സെക്രട്ടറിയായും, ബൈജു ജാഫറിനെ ട്രഷറായും തിരഞ്ഞെടുത്തു.

വരുന്ന സെപ്റ്റംബർ മാസത്തിൽ ആരംഭിക്കുന്ന കെ സി എൽ ഫുട്ബോൾ ലീഗ് മത്സരങ്ങളോടുകൂടി പുതിയ സീസൺ ആരംഭിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ജാഫർ ഒറവങ്കര അധ്യക്ഷത വഹിച്ചു. സന്തോഷ് കരിവെള്ളൂർ സ്വാഗതവും,ബൈജു ജാഫർ നന്ദിയും പറഞ്ഞു.