Tuesday, November 5, 2024
Kerala

സുരേഷ് ഗോപിയെ മന്ത്രിയാക്കാൻ ഇടപെട്ടില്ല; NSS മധ്യസ്ഥത വഹിച്ചിട്ടില്ല’; ജി സുകുമാരൻ‌ നായർ

Spread the love

സുരേഷ് ​ഗോപിയെ മന്ത്രിയാക്കാൻ ഇടപ്പെട്ടിട്ടില്ലെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ‌ നായർ. മന്ത്രിസ്ഥാനം എൻഎസ്എസിന്റെ അം​​ഗീകാരമോണോയെന്ന് പറയുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. സുരേഷ് ​ഗോപിയുടെ മന്ത്രിസ്ഥാനത്തിനായി എൻഎസ്എസ് മധ്യസ്ഥത വഹിച്ചിട്ടില്ലെന്ന് ജി സുകുമാരൻ‌ നായർ വ്യക്തമാക്കി.

രണ്ട് കേന്ദ്രമന്ത്രിമാരെ കേരളത്തിന് ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് ജി സുകുമാരൻ‌ നായർ പറഞ്ഞു. കേന്ദ്രത്തിലായാലും സംസ്ഥാനത്തായാലും ശക്തമായ പ്രതിപക്ഷം ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. അതില്ലാതെ പോയതിന്റെ ഗതികേട് ജനങ്ങൾ അനുഭവിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇപ്പോൾ ശക്തമായ പ്രതിപക്ഷം കേന്ദ്രത്തിലുണ്ട്. അതുകൊണ്ട് കേന്ദ്രത്തിൽ മാറ്റമുണ്ട്. ഇതുപോലെ കേരളത്തിലെ ജനങ്ങൾക്ക് അപ്രീതിയുണ്ടെന്ന് ജി സുകുമാരൻ നായർ കൂട്ടിച്ചേർത്തു.
അതേസമയം കേന്ദ്രമന്ത്രിസ്ഥാനം ഒഴിയാൻ സുരേഷ് ഗോപി താത്പര്യം പ്രകടിപ്പിച്ചു. താമസിയാതെ തന്നെ ഒഴിവാക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് സുരേഷ് ഗോപി പ്രതികരിച്ചു. തനിക്ക് സിനിമ ചെയ്തേ മതിയാകൂവെന്നും കേന്ദ്രമന്ത്രിസ്ഥാനം വേണ്ട എന്നാണ് പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്രമന്ത്രിസഭയിൽ അർഹമായ പരിഗണന ലഭിക്കാതെ പോയതിൽ സുരേഷ് ഗോപിക്ക് അതൃപ്‌തിയുള്ളതായും സൂചനയുണ്ട്.