Kerala

കേരളത്തിന് രണ്ട് കേന്ദ്ര മന്ത്രിമാർ; സുരേഷ് ​ഗോപിക്കൊപ്പം ജോർജ് കുര്യനും മന്ത്രിസഭയിലേക്കെത്തും

Spread the love

മൂന്നാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞ ഇന്ന്. രണ്ടാം മോദി സർക്കാരിലെ ഭൂരിഭാഗം പ്രമുഖരെയും നിലനിർത്തിയാണ് പുതിയ മന്ത്രിസഭ. കേരളത്തിൽ നിന്ന് രണ്ട് കേന്ദ്രമന്ത്രിമാർ ഉണ്ടാകും. സുരേഷ് ​ഗോപിയെ കൂടാതെ ജോർ കുര്യനും മോദി മന്ത്രിസഭയിലേക്കെത്തും. മോദി മന്ത്രിസഭയിലേക്കെത്തുന്ന രണ്ടാമത്തെ മലയാളിയാണ് ജോർജ് കുര്യൻ. പ്രധാനമന്ത്രിയുടെ ചായസൽക്കാരത്തിൽ അദ്ദേഹം പങ്കെടുത്തിരുന്നു.

ജോർജ് കുര്യൻ സഹമന്ത്രിയാകും എന്നാണ് വിവരങ്ങൾ. മധ്യകേരളത്തിലെ ക്രൈസ്തവ സമൂഹങ്ങളുമായി അടുക്കാനുള്ള നീക്കങ്ങളുടെ ഭാഗമായിട്ടാണ് തീരുമാനം. ട്വിസ്റ്റുകൾക്കൊടുവിലാണ് രേഷ് ഗോപി കേന്ദ്രമന്ത്രിസഭയിലേക്കെത്തുന്നത്. തൃശൂരിലെ ജയത്തിന് പിന്നാലെ കേന്ദ്രമന്ത്രി സ്ഥാനം ഉറപ്പിച്ചിരുന്നു. . ‘മോദി പറഞ്ഞു, ഞാൻ അനുസരിക്കുന്നു മറ്റൊന്നുമറിയില്ല’, ഡൽഹിയിലേക്ക് പുറപ്പെടുന്നതിന് മുമ്പായി സുരേഷ് ​ഗോപി പ്രതികരിച്ചത്.

സുരേഷ് ഗോപിക്കു കാബിനറ്റ് റാങ്കോ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിസ്ഥാനമോ കിട്ടുമെന്നാണ് വിവരം.പുതിയ എൻഡിഎ സർക്കാരിൽ ആഭ്യന്തരം, ധനം, പ്രതിരോധം, വിദേശകാര്യം എന്നീ വകുപ്പുകൾ ബിജെപി തന്നെ കൈവശം വയ്ക്കാനാണ് സാധ്യത. വൈകിട്ട് 7.15ന് രാഷ്ട്രപതി ഭവനിലാണു നരേന്ദ്ര മോദിയുടെയും മറ്റ് മന്ത്രിമാരുടെയും സത്യപ്രതിജ്ഞ.

ബിജെപിയിലെയും ഘടകകക്ഷികളിലേയും പ്രധാനപ്പെട്ട നേതാക്കൾ മാത്രമായിരിക്കും മന്ത്രിമാരായും സഹമന്ത്രിമാരായും ചുമതലയേൽക്കുക. ബിജെപിയിൽ നിന്ന് 36 പേരാണ് ആദ്യ പട്ടികയിലുള്ളത്. എച്ച് ഡി കുമാരസ്വാമി അടക്കം സഖ്യകക്ഷികളിൽ നിന്ന് 12 പേർ മന്ത്രിമാരായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ടിഡിപിക്ക് 2 ക്യാബിനറ്റ് പദവികൾ നൽകിയിട്ടുണ്ട്.