Friday, February 13, 2026
Latest:
National

നീറ്റ് പരീക്ഷ വിവാദം: സത്യപ്രതിജ്ഞ നടക്കാനിരിക്കെ യൂത്ത് കോൺഗ്രസ് പ്രതിഷേധം, കേന്ദ്ര സേനയെ വിന്യസിച്ചു

Spread the love

ദില്ലി: നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദത്തിൽ ഇന്ന് സത്യപ്രതിജ്ഞ നടക്കാനിരിക്കെ ദില്ലിയിൽ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്. എൻഎസ്‍യുഐ ആണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. ദില്ലിയിലെ യൂത്ത് കോൺഗ്രസ് ആസ്ഥാനത്തിന് മുന്നിലാണ് പ്രതിഷേധം. അതേസമയം, പ്രതിഷേധവുമായി എത്തിയ പ്രവർത്തകരെ പൊലീസ് ബാരിക്കേഡ് വച്ച് തടഞ്ഞു. പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ സ്ഥലത്ത് കേന്ദ്ര സേനയെ വിന്യസിച്ചിട്ടുണ്ട്. ബാരിക്കേഡ് മുകളിൽ കയറി നിന്നുകൊണ്ട് പ്രതിഷേധിച്ച പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കി.