National

മൂന്നാം മോദി സർക്കാർ അധികാരത്തിൽ; രണ്ടാമനായി സത്യപ്രതിജ്ഞ ചെയ്ത് രാജ്നാഥ് സിങ്, മൂന്നാമൻ അമിത് ഷാ

Spread the love

മൂന്നാമതും പ്രധാനമന്ത്രിയായി അധികാരമേറ്റ് നരേന്ദ്ര മോദി. രാഷ്ട്രപതിഭവനിൽ നടന്ന സത്യപ്രതിജ്ഞ ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമു സത്യവാചകം ചൊല്ലിക്കൊടുത്തു. ദൈവനാമത്തിലാണ് നരേന്ദ്രമോദി സത്യപ്രതിജ്ഞ ചെയ്തത്. രാജ്‌നാഥ് സിങ് ആണ് മോദി മന്ത്രിസഭയിൽ രണ്ടാമതായി സത്യപ്രതിജ്ഞ ചെയ്തത്.

മൂന്നാമതായി അമിത് ഷായും പിന്നാലെ നിതിൻ ഗഡ്കരിയും ബിജെപി അധ്യക്ഷൻ ജെ.പി നഡ്ഡ സത്യവാചകം ചൊല്ലി. ശിവരാജ് ചൗഹാൻ, നിർമല സീതാരാമൻ, എസ് ജയശങ്കർ എന്നിവരും പിന്നാലെ സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റു. 72 അംഗ മന്ത്രിസഭയാണ് അധികാരമേൽക്കുന്നത്. 30 കാബിനറ്റ് മന്ത്രിമാർ. 6 പേർക്ക് സ്വതന്ത്ര ചുമതല. 36 പേർ‌ സഹമന്ത്രിമാർ. മന്ത്രിമാരുടെ സത്യപ്രതിജ്ഞ പുരോ​ഗമിക്കുകയാണ്.

ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന, റിപ്പബ്ലിക് ഓഫ് സീഷെൽസ് വൈസ് പ്രസിഡന്റ് അഹമ്മദ് അഫീഫ്, മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു, ശ്രീലങ്കൻ പ്രസിഡന്റ് റനിൽ വിക്രമസിംഗെ, നേപ്പാൾ പ്രധാനമന്ത്രി പുഷ്പ കമാൽ ദഹൽ പ്രചണ്ഡ, ഭൂട്ടാൻ പ്രധാനമന്ത്രി ഷെറിങ് ടോബ്‌ഗേ, മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് ജുഗ്‌നാഥ് തുടങ്ങിയ പ്രമുഖർ മൂന്നാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിന് സാക്ഷ്യം വഹിക്കാനെത്തി.

ഷാരൂഖ് ഖാൻ, അക്ഷയ് കുമാർ, അനിൽ കുമാർ എന്നിവരും ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ്, മുകേഷ് അംബാനി എന്നീ പ്രമുഖരും പങ്കെടുത്തു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ ഇന്ത്യ മുന്നണിയുടെ തീരുമാനം അനുസരിച്ച് ചടങ്ങിനെത്തി. ഏക്നാഥ് ഷിൻ‌ഡെയും അജിത് പവാറും ചടങ്ങിൽ പങ്കെടുത്തു.