Kerala

രാഹുൽ ഗാന്ധി വയനാട് ഉപേക്ഷിക്കരുത്, ദക്ഷിണേന്ത്യയെ ബാധിക്കുമെന്ന് കെ സുധാകരൻ

Spread the love

രാഹുൽ ഗാന്ധി വയനാട് ഉപേക്ഷിക്കരുതെന്ന് കെപിസിസി സംസ്ഥാന അധ്യക്ഷൻ കെ സുധാകരൻ. രാഹുൽ വയനാട് ഉപേക്ഷിക്കരുതെന്ന് ഹൈക്കമാൻഡിനോട് ആവശ്യപ്പെടും. വയനാട് ഉപേക്ഷിച്ചാൽ ദക്ഷിണേന്ത്യയെ ബാധിക്കുമെന്ന് കെ സുധാകരൻ പറഞ്ഞു. തൃശൂരിലെ പരാജയത്തിൽ ക്രമവിരുദ്ധമായ കാര്യം നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കും. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കുമെന്നും കെ സുധാകരൻ പറഞ്ഞു.

അതേസമയം കേരളത്തിലെ യുഡിഎഫ് വിജയത്തിൽ നന്ദി അറിയിക്കാൻ കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ ഇന്ത്യൻ ഗ്രാൻ്റ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരെ കാരന്തൂർ മർകസിലെത്തി സന്ദർശിച്ചു. ഡൽഹിയിലേക്ക് പോകും മുൻപേ കാന്തപുരത്തെ കണ്ട് നന്ദി പറയണമെന്ന് നിർബന്ധമുണ്ടായിരുന്നു. ആത്മാർത്ഥമായ സഹായവും വലിയ പിന്തുണയും ലഭിച്ചുവെന്ന് കെ സുധാകരൻ പറഞ്ഞു.