Kerala

പുലിവാല് പിടിച്ച് ആവേശം മോഡൽ; വടിവാള് കൊണ്ട് കേക്ക് മുറിച്ചു, കസ്റ്റഡിയിലെടുത്തപ്പോൾ തടിവാൾ, തമാശയെന്ന് പൊലീസ്

Spread the love

പത്തനംതിട്ട: പത്തനംതിട്ടയിൽ പുലിവാല് പിടിച്ച് ആവേശം സിനിമാ മോഡൽ റീൽസെടുത്ത യുവാക്കൾ. യുവാക്കൾ വടിവാൾ കൊണ്ട് കേക്ക് മുറിച്ചു പിറന്നാൾ ആഘോഷിക്കുന്ന ദൃശ്യങ്ങളാണ് സാമൂഹ്യമാധ്യമങ്ങളിലുൾപ്പെടെ വൈറലായത്. ദൃശ്യങ്ങൾ പ്രചരിച്ചതോടെ പൊലീസ് വിഷയത്തിൽ ഇടപെടുകയായിരുന്നു. സംഭവത്തെ കുറിച്ചുള്ള വ്യാപകമായ അന്വേഷണത്തിനൊടുവിൽ പൊലീസ് വടിവാൾ ‘തടികൊണ്ട് ‘ ഉള്ളതാണെന്ന് കണ്ടെത്തി. പത്തനംതിട്ട ഇലവുംതിട്ടയിലാണ് സംഭവമുണ്ടായത്.

അതേസമയം, ദൃശ്യങ്ങളിലുള്ള യുവാക്കളെ പൊലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി തടികൊണ്ടുള്ള വാൾ കസ്റ്റഡിയിൽ എടുത്തു. എന്നാൽ സംഭവത്തിൽ കേസ് എടുക്കേണ്ട ആവശ്യം ഇല്ലെന്ന നിലപാടിലാണ് പൊലീസ്. യുവാക്കളുടേത് ‘വെറും തമാശയാണെന്ന് പൊലീസ് ‘ പറയുന്നു. ‘ വാൾ നാടകസംഘത്തിന്റെ’പക്കൽ നിന്ന് എടുത്തതാണെന്നും പൊലീസ് വ്യക്തമാക്കി.