അനധികൃത മദ്യ വില്‍പ്പന; ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍, പിടിയിലായത് നേരത്തെയും പിടിക്കപ്പെട്ടയാള്‍
മാനനന്തവാടി: അനധികൃതമായി ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യം വില്‍പ്പന നടത്തിയെന്ന കേസില്‍ യുവാവിനെ എക്‌സൈസ് അറസ്റ്റ് ചെയ്തു. പേരിയ അയനിക്കല്‍ പുതുശേരി വീട്ടില്‍ കെ.സി. ജിനു (34) ആണ് അറസ്റ്റിലായത്. എക്‌സൈസ് ഉദ്യോഗസ്ഥര്‍ അയനിക്കല്‍ പ്രദേശത്ത് നടത്തിയ പരിശോധനയില്‍ ആണ് ഇയാള്‍ അറസ്റ്റിലായത്. മൂന്ന് ലിറ്റര്‍ മദ്യവും മദ്യവില്‍പ്പന നടത്തി കിട്ടിയ 4800 രൂപയും ഇയാളില്‍ നിന്ന് കണ്ടെടുത്തതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.
2023 മാര്‍ച്ചില്‍ പന്ത്രണ്ട് ലിറ്റര്‍ മദ്യം ഓട്ടോയില്‍ കടത്തിയ കേസില്‍ ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. അന്ന് പ്രതി സഞ്ചരിച്ച ഓട്ടോറിക്ഷയടക്കം സര്‍ക്കാരിലേക്ക് കണ്ടുകെട്ടിയിരുന്നു. എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ ജിനോഷിന്റെ നേത്വതത്തില്‍ നടത്തിയ പരിശോധനയില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ കെ. ജോണി, എ.സി. ചന്ദ്രന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ടി.ജി. പ്രിന്‍സ്, കെ.എസ്. സനൂപ് എന്നിവര്‍ പങ്കെടുത്തു. മാനന്തവാടി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.