Friday, December 27, 2024
Latest:
National

രാജ്യത്ത് ജനവിധി തേടിയവരിൽ 2573 കോടിപതികൾ

Spread the love

ദില്ലി: ഏഴ് ഘട്ടത്തിലായി നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ രാജ്യത്ത് മത്സര രംഗത്തുള്ളത് 8391 മത്സരാർത്ഥികളാണ്. ഇവരിൽ 2573 സ്ഥാനാർത്ഥികളാണ് കോടിപതികളായിട്ടുള്ളത്. ഇതിൽ 505 പേരാണ് നിലവിൽ പാർലമെന്റ് അംഗങ്ങളായിട്ടുള്ളത്. തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിലെ കണക്കുകളുടെ അടിസ്ഥാനത്തിലാണ് മത്സരാർത്ഥികളിലെ കോടിപതികളുടെ വിവരമുള്ളത്. മത്സരാർത്ഥികളിൽ 4013 ബിരുദധാരികളാണുള്ളത്. പൊലീസ് കേസുകളുള്ള 1643 മത്സരാർത്ഥികളാണ് രാജ്യത്ത് വോട്ട് തേടിയിട്ടുള്ളത്.