National

സിക്കിം, അരുണാചല്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ്; വോട്ടെണ്ണല്‍ ആരംഭിച്ചു, ആദ്യ ഫല സൂചനകള്‍ പുറത്ത്

Spread the love

ദില്ലി:സിക്കിം, അരുണാചൽ പ്രദേശ് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ ആരംഭിച്ചു. രാവിലെ ആറ് മണി മുതലാണ് വോട്ടെണ്ണൽ ആരംഭിച്ചത്. അരുണാചല്‍ പ്രദേശില്‍ നിലവില്‍ 16 സീറ്റുകളില്‍ ബിജെപി മുന്നിട്ടുനില്‍ക്കുകയാണ്. സിക്കിമില്‍ എസ് കെ എം പാര്‍ട്ടി മൂന്ന് സീറ്റിലും ബിജെപി ഒരു സീറ്റിലുമാണ് മുന്നിലുള്ളത്.

സിക്കിമിൽ 32 സീറ്റും അരുണാചൽ പ്രദേശിൽ 60 സീറ്റുകളിലുമാണ് തെരഞ്ഞെടുപ്പ് നടന്നത്. അരുണാചലിൽ ബിജെപിയും കോൺഗ്രസും തമ്മിലാണ് മത്സരം. അരുണാചൽ മുഖ്യമന്ത്രി പേമ ഖണ്ഡുവും മറ്റ് നാല് ബിജെപി സ്ഥാനാർത്ഥികളും എതിരില്ലാതെ എംഎൽഎമാരായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. സിക്കിം ക്രാന്തികാരി മോർച്ചയും സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ടും തമ്മിലാണ് സിക്കിമിൽ പ്രധാന മത്സരം.