Friday, December 27, 2024
Latest:
Kerala

ജെഎസ് സിദ്ധാർത്ഥന്റെ മരണം; അന്വേഷണ കമ്മിഷന് തെളിവുകൾ കൈമാറി മാതാപിതാക്കൾ‌

Spread the love

പൂക്കോട് വെറ്റിനറി കോളജിലെ വിദ്യാർത്ഥി ജെഎസ് സിദ്ധാർത്ഥന്റെ മരണത്തിൽ അന്വേഷണ കമ്മിഷന് തെളിവുകൾ കൈമാറി മാതാപിതാക്കൾ‌. പറയാതിരുന്ന കാര്യങ്ങൾ തെളിവുകൾ സഹിതം ബോധ്യപ്പെടുത്തിയെന്ന് പിതാവ് ജയപ്രകാശ് പറഞ്ഞു. പ്രതികൾക്ക് ജാമ്യം ലഭിച്ചത് കേസിനെ ബാധിക്കുമോയെന്ന് ആശങ്കയുണ്ടെന്ന് ജയപ്രകാശ് പറഞ്ഞു.

കൊലപാതകത്തിന് കൂട്ടുനിന്ന സർവ്വകലാശാലയിലെ മുൻ വിസിമാരെയും കേസിൽ പ്രതികളാക്കണം എന്നും സിദ്ധാർത്ഥന്റെ പിതാവ് ജയപ്രകാശ് ആവശ്യപ്പെട്ടു. കേസിൽ പ്രതികൾക്ക് ഹൈക്കോടതി ജാമ്യം നൽകിയത് ദൗർഭാഗ്യകരം എന്ന മാതാവും പറഞ്ഞു. ജസ്റ്റിസ് ഹരിപ്രസാദ് കമ്മീഷൻ മാതാപിതാക്കളുടെ മൊഴി രേഖപ്പെടുത്തി.

ഗവർണർ നിയോഗിച്ച ഹരിപ്രസാദ് കമ്മീഷൻ ഇന്ന് സിദ്ധാർത്ഥന്റെ മാതാപിതാക്കളുടെ മൊഴി രേഖപ്പെടുത്തിയത്.കുസാറ്റ് ഗസ്റ്റ് ഹൗസിലെ കമ്മീഷൻ ഓഫീസിൽ വച്ചായിരുന്നു മൊഴിയെടുത്തത്. തങ്ങൾക്ക് പറയാനുള്ള എല്ലാ കാര്യങ്ങളും കമ്മീഷന് മുന്നിൽ പറഞ്ഞിട്ടുണ്ടെന്ന് മൊഴി നൽകിയശേഷം സിദ്ധാർത്ഥന്റെ മാതാവ് ഷീബ പറഞ്ഞു.

കൊലപാതക കേസിൽ ഹൈക്കോടതി പ്രതികൾക്ക് ജാമ്യം നൽകിയത് ദൗർഭാഗ്യകരമാണ്. കേസിൽ പ്രതികൾ മാത്രമല്ല സിദ്ധാർത്ഥന്റെ മരണം അട്ടിമറിക്കാൻ ശ്രമിച്ച മുൻ വൈസ് ചാൻസിലർമാർ കൂടി പ്രതികൾ ആകണം എന്ന് സിദ്ധാർത്ഥന്റെ പിതാവ് ജയപ്രകാശ് ആവശ്യപ്പെട്ടു. സിദ്ധാർത്ഥന്റെ മാതൃസഹോദരനടക്കം നാലുപേരുടെ മൊഴിയാണ് ഇന്ന് കമ്മീഷൻ രേഖപ്പെടുത്തുന്നത്. മൂന്നുമാസത്തിനകം അന്വേഷണം റിപ്പോർട്ട് ഗവർണർക്ക് സമർപ്പിക്കേണ്ടതിനാൽകാലതാമസം ഇല്ലാതെയാണ് നടപടിക്രമങ്ങൾ മുന്നോട്ടുപോകുന്നത്. കേസിൽ നീതി ലഭിക്കും വരെ മുന്നോട്ടുപോകുമെന്ന് സിദ്ധാർത്ഥന്റെ കുടുംബം ആവർത്തിച്ചു.