Saturday, July 6, 2024
Kerala

ബാർ കോഴ വിവാദം; ബാറുടമകളുടെ സംഘടന യോഗം ചേർന്ന ഹോട്ടലിൽ ക്രൈംബ്രാഞ്ച് പരിശോധന, ഭാരവാഹികളുടെ മൊഴിയെടുത്തു

Spread the love

കൊച്ചി: ബാർ കോഴ വിവാദത്തിൽ ബാറുടമകളുടെ സംഘടനയുടെ യോഗം നടന്ന കൊച്ചിയിലെ ഹോട്ടലിൽ പരിശോധന നടത്തി ക്രൈംബ്രാഞ്ച്. വിവാദ എക്സിക്യൂട്ടിവ് യോഗത്തിൽ പങ്കെടുത്ത ഭാരവാഹികളുടെ മൊഴിയും രേഖപ്പെടുത്തി. മെയ് 23 ന് കൊച്ചി റിനൈസൻസ് ഹോട്ടലിൽ ചേർന്ന കേരള ഫെഡറേഷൻ ഓഫ് ഹോട്ടൽ അസോസിയേഷൻ ഭാരവാഹികളുടെ യോഗത്തിന് പിറകെയാണ് ബാറുടമകളോട് പണം ആവശ്യപ്പടുന്ന വിവാദ ഓഡിയോ പുറത്ത് വന്നത്.

ഇടുക്കി ജില്ലാ പ്രസിഡന്‍റ് അനിമോൻ ഇടുക്കിയിലെ വാട്സ് ആപ് ഗ്രൂപ്പിലിട്ട സന്ദേശത്തിൽ ഓരോരുത്തരും രണ്ടര ലക്ഷം രൂപ നൽകണമെന്നായിരുന്നു ആവശ്യം. സന്ദേശം വിവാദമായോതെട സർക്കാർ ഗൂഡാലോചന ആരോപണവുമായി രംഗത്ത് വരികയും എംബി രാജേഷ് പരാതി നൽകുകയും ചെയ്തിരുന്നു. ഈ അന്വേഷണത്തിന്‍റെ ഭാഗമായാണ് ക്രൈംബ്രാ‌ഞ്ച് ഡിവൈഎസ്പി ബിനുകുമാറിന്‍റെ നേതൃത്വത്തിൽ കൊച്ചിയിൽ യോഗം നടന്ന ഹോട്ടലിൽ അന്വേഷണ സംഘമെത്തിയത്. യോഗത്തിന്‍റെ മിനുടസ് അടക്കം സംഘം പരിശോധിച്ചു.

മെയ് 23 ന് യോഗത്തിൽ പങ്കെടുത്ത ഭാരവാഹികളുടെ മൊഴിയും രേഖപ്പെടുത്തി. സന്ദേശം വിവാദമാകുകയും സർക്കാറിനെതിരെ പ്രതിപക്ഷം രംഗത്ത് വരികയും ചെയ്തതോടെ സംഘടന പ്രസിഡന്‍റ് ശബ്ദ സന്ദേശത്തെ തെറ്റിദ്ധരിച്ചെന്ന് തിരുത്തി രംഗത്ത് വന്നിരുന്നു. ഓഫീസ് കെട്ടിട നിർമ്മാണത്തിനാണ് പണം ആവശ്യപ്പെട്ടതെന്നായിരുന്നു വിശദീകരണം. വിവാദ ഓഡിയോ പുറത്ത് വിട്ട അനിമോന്നും ആരോപണം തിരുത്തിയിരുന്നു. അതേസമയം ക്രൈംബ്രഞ്ച് അന്വഷണം തെളിവ് നശിപ്പിക്കാനാണെന്നും ജുഡീഷയ്ൽ അന്വേഷണം വേണമെന്നുമാണ് പ്രതിപക്ഷം ആവശ്യം. ഇക്കാര്യത്തിൽ വരും ദിവസം ശക്തമായ പ്രക്ഷോഭത്തിലേക്ക് കടക്കാനും തീരുമാനിച്ചിട്ടുണ്ട്